തലശേരി: സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായിവിജയനെ തോക്കും കൊടുവാളുമായെത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചകേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും പൊലിസ് സ്‌ഫോടക വസ്തക്കള്‍ കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ നാദാപുരം വളയത്തെ പിലാവുളളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ വീട്ടില്‍ കേസ് അന്വേഷിക്കുന്ന ധര്‍മ്മടം(തലശേരി) എസ്. ഐമാരായ ബിജു ജോണ്‍ ലൂക്കോസ്, സി.ഷാജു എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
എയര്‍ഗണ്ണിന് തിരയായി ഉപയോഗിക്കുന്ന മുന്നൂറോളം വരുന്ന പല്ലറ്റും വെടിമരുന്ന് പൊടിയുമാണ് ഇവിടെ നിന്നും പിടികൂടിയത്. സ്‌ഫോടകവസ്തുക്കള്‍ കൂടുതല്‍ പരിശോധിച്ചാല്‍ മാത്രമെ നടപടികളെകുറിച്ച് തീരുമാനിക്കാന്‍ കഴിയുകയുളളൂവന്ന് പൊലിസ് പറഞ്ഞു. സംഭവദിവസം തലേന്ന് പിണറായി വിജയന്റെ പരിപാടി അന്വേഷിച്ച് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഇരിട്ടി കോളിത്തട്ട് സി. പി. എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടക്കുന്ന പേരട്ടയില്‍ എത്തിയതായി പൊലിസിന് വ്യക്തമായിട്ടുണ്ട്.
കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ ഇവിടെവെച്ച് കണ്ട നാലുപേരെ പൊലിസ് വെള്ളിയാഴ്ച തലശേരി സ്‌റ്റേഷനില്‍ വച്ച് ചോദ്യം ചെയ്തിട്ടുണ്ട്. പിടികൂടിയ വെടിമരുന്ന് ഉഗ്രസ്‌ഫോടക വസ്തുവായി ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇതു ധര്‍മ്മടം പൊലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ബോംബ് സ്‌ക്വാഡ് പരിശോധിക്കും. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പിണറായി വിജയന്റെ വീടിനടുത്തുളള പാണ്ട്യാല മുക്ക് ബസ് സ്‌റ്റോപ്പില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ട കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ നാട്ടുകാര്‍ പിടിച്ച് പൊലിസില്‍ ഏല്‍പ്പിക്കുന്നത്.
ഇയാളില്‍ നിന്നും എയര്‍ഗണ്ണും കത്യാള്‍ രൂപത്തിലുളളവടിവാളും പിടികൂടിയിരുന്നു. പൊലിസ് ചോദ്യം ചെയ്തപ്പോള്‍ സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായിവിജയനെ ഭീഷണിപ്പെടുത്തുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പറഞ്ഞിരുന്നു. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ മാനസിക രോഗിയാണെന്ന് ഭാര്യയും മകനും മരുമകനും മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ 14ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Keywords: Kerala, Kannur, Thalassery, Pinarayi Vijayan, house, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment