എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Deepak Thaliparamba
Deepak
തളിപ്പറമ്പ്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് വിക്രാനനന്തപുരം ക്ഷേത്രത്തിന് സമീപത്തെ പത്മനാഭന്റെ മകന്‍ ദീപകാ(20)ണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്ക് സേലത്തിനടുത്ത റാഫി പുരം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കന്യാകുമാരി മധുര എക്‌സ് പ്രസ് ഹൈവെയില്‍ രാശിപുരം അണ്ടലൂര്‍ റോഡിനു സമീപമാണ് സംഭവം.

നാമക്കല്‍ ഞ്ജാനമണി എന്‍ജിനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ത്ഥിയാണ് ദീപക്. സഹപാഠിയായ എര്‍ണാകുളം സ്വദേശി ദിനീഷി(21)നൊപ്പം ബൈക്കിനു പുറകിലിരുന്ന് താമസസ്ഥലത്തേക്ക് യാത്രചെയ്യുകയായിരുന്നു ദീപക്. എസ്റ്റീം കാറില്‍ പുറകിലെത്തിയ പ്രതികള്‍ ആദ്യം ബൈക്ക് ഇടിച്ചു വീഴ്ത്തി. സാരമായി പരിക്കേല്‍ക്കാതെ എഴുന്നേറ്റ ഇരുവരും വീണ്ടും യാത്ര തുടര്‍ന്നപ്പോള്‍ വീണ്ടും പിന്തുടര്‍ന്ന കാര്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ് റോഡില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചു. പരിക്കേറ്റ ദിനീഷ് ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

Deepak murder case accuses in Thaliparamba
സംഭവത്തില്‍ ഇവര്‍ പഠിക്കുന്ന കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കണ്ണൂരിലെ ചെമ്പേരി സ്വദേശി ഡാനിഷ് ,കണ്ണൂരിലെ സെബിന്‍, നടുവിലിലെ മിഥുന്‍, വയനാട് സ്വദേശി അമല്‍, ബാലുശേരിയിലെ അശ്വന്ത്, കോഴിക്കോട് സ്വദേശിലിജോ, എര്‍ണാകുളത്തെ ഡോവിഡ് എന്നിവരെയാണ് രാശിപുരം പൊലിസ് അറസ്റ്റു ചെയ്തത്. നിര്‍ത്താതെ പോയ കാര്‍ സേലം ഓമല്ലൂര്‍ ചെക്ക്‌പോസ്റ്റിനു സമീപം വച്ചാണ് പൊലിസ് പിടികൂടിയത്.

കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥം എന്ന ഗ്യാംഗുമായി സഹകരിക്കാത്ത വൈരാഗ്യത്തിലാണ് റാഗിംഗിന്റെ ഭാഗമായി ഇരുവരെയും അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതെന്ന് പൊലിസ് പറഞ്ഞു. പുതുതായി വാങ്ങിയ കെ, എല്‍ 10 എച്ച്. 8460 എസ്റ്റീംകാര്‍ ഡാനിഷാണ് ഓടിച്ചിരുന്നത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്ന് ഡി. എം.കെ നടത്തുന്ന സമരത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം കോളേജടച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ദീപക് വീട്ടില്‍ നിന്നും വീണ്ടും കോളേജിലേക്ക് തിരിച്ചത്.

വിവരമറിഞ്ഞ് പിതാവ് പത്മനാഭന്‍ ഗള്‍ഫില്‍ നിന്നുമെത്തിയിട്ടുണ്ട്. ഷീലയാണ് അമ്മ. പാലയാട് യൂണിവേഴ്‌സിറ്റി കാമ്പസില്‍ എം. എസ്. സി വിദ്യാര്‍ത്ഥിനിയായ ശരണ്യയാണ് സഹോദരി. ദീപകിന്റെ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം രാവിലെ പത്തുമണിയോടെ തൃച്ചംബരം കോട്ടക്കുന്ന് ശ്മശാനത്തില്‍.

Keywords: Kerala, Kannur, Engineering, student, death, arrest, friends, junior, college, car, accident, bike, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post