കണ്ണൂര്‍: സ്ത്രീ പീഡനക്കേസില്‍ പ്രതിയായ ഗണേഷ് കുമാര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നും ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച് നടത്തി.
സംസ്ഥാന ജോയിന്റ് സെക്‌റട്ടറി എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ബിനോയ് കുര്യന്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി. സന്തോഷ് സംസാരിച്ചു. കെ. ഗണേശന്‍, എം. രതീഷ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ചിനെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം കളക്ടറേറ്റിന് മുന്നില്‍ ഒരുക്കി.
Keywords: DYFI, March, Collectorate, Kannur, Kerala, K.B. Ganesh Kumar MLA, Arrest, Cheifminister, Oommen Chandy, A.N. Shamseer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Civil Station.
إرسال تعليق