കൊഴിഞ്ഞുപോയ അണികളെതിരിച്ചുകൊണ്ടുവരാന്‍ സി.പി.എം നേതൃത്വം ഇടപെടുന്നു

 Kannur, Kerala, Party, CPM, Communist, Members, AITUC, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, CPM leaders intervene to bring back abstainers
കണ്ണൂര്‍: അംഗത്വം പുതുക്കാതെ വിട്ടു നില്‍ക്കുന്ന പാര്‍ട്ടി അണികളെ തിരിച്ചുകൊണ്ടുവരാന്‍ സി.പി.എം നേതൃത്വം ശ്രമം തുടങ്ങി. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നടക്കുന്ന പാര്‍ട്ടി അംഗത്വം പുതുക്കലില്‍ നിന്നാണ് സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത വിധം നൂറിലേറെ പേര്‍ വിട്ടു നിന്നത്.

സാധാരണയായി ചെറിയ രീതിയിലുളള കൊഴിഞ്ഞുപോക്ക് ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ സ്ഥിതി ഗൗരവമേറിയതാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇന്ന് കണ്ണൂരില്‍ അവസാനിക്കുന്ന സി.ഐ. ടി.യു അഖിലേന്ത്യാസമ്മേളനത്തിനുശേഷം ബ്രാഞ്ച് തലത്തിലുളള ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് നേതൃത്വത്തിന്റെ ശ്രമം. പാര്‍ട്ടിനയങ്ങളിലുളള മാര്‍ക്‌സിസ്റ്റ് വ്യതിയാനവും നേതൃത്വത്തിന്റെ മൂല്യതിയുമാണ് കൊഴിഞ്ഞുപോകലിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

അഞ്ചരക്കണ്ടി ഏരിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ അംഗത്വം ഉപേക്ഷിച്ചത്.ഒരുലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ നാല്‍പതു പേര്‍ ഇവിടെ നിന്നും അംഗത്വം ഉപേക്ഷിച്ചു. ചേലോറ, അഞ്ചരക്കണ്ടി,മുണ്ടേരി, ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴിലെ ബ്രാഞ്ചുകളില്‍ നിന്നാണ് ഒരുവിഭാഗം മെമ്പര്‍മാര്‍ കൊഴിഞ്ഞുപോയത്.

ഇതുകൂടാതെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ മയ്യില്‍, തലശേരി, പിണറായി ഏരിയാകമ്മിറ്റികളില്‍ നിന്നുമായി 65 പേര്‍ അംഗത്വം ഉപേക്ഷിച്ചുവെന്നാണ് പ്രാഥമിക കണക്ക്. സ്വഭാവദൂഷ്യത്തിന്റെ പേരിലും പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാലും അംഗത്വം നിഷേധിക്കപ്പെട്ടവര്‍ ഇതിനു പുറമെ വരും. കേരളത്തില്‍ മൂന്നരലക്ഷത്തോളമാണ് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം.കണ്ണൂരില്‍ ഇതു ഇരുപത്തിയഞ്ചായിരത്തിലും മുപ്പതിനായിരത്തിനും ഇടയില്‍വരും. ഇതില്‍ വിദ്യാര്‍ത്ഥികളും തൊഴില്‍രഹിതരുമൊഴിച്ച് മറ്റുളളവര്‍ പാര്‍ട്ടിയില്‍ വിട്ടു നില്‍കുന്നവരാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം കൊണ്ട മണ്ണില്‍ പാര്‍ട്ടിയുടെ അടിവേരിളകുന്നത് നേതൃത്വം വളരെ ഗൗരവകരമായാണ് കാണുന്നത്. ഈ പ്രതിസന്ധി മുറിച്ചുകടക്കാന്‍ ബ്രാഞ്ചുകളെ കേന്ദ്രീകരിച്ച് മേഖലാസമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍, പി.ബി അംഗം കോടിയേരിബാലകൃഷ്ണന്‍ ,കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതി, കെ.കെശൈലജ, ഇ.പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വി ജയരാജന്‍,കെ.പി സഹദേവന്‍, പി.ജയരാജന്‍,കെ.കെ രാഗേഷ് തുടങ്ങിയ നേതാക്കള്‍ മേഖലാതല യോഗങ്ങളില്‍ പങ്കെടുക്കും.

പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലുണ്ടാകുന്ന സമാന്തരപ്രവര്‍ത്തനങ്ങളും സി.പി.എമ്മിന് തലവേദനയാവുന്നുണ്ട്. സാംസ്‌കാരിക മേഖലകളിലാണ് ഈ പ്രവണത വര്‍ദ്ദിച്ചുവരുന്നത്. മട്ടന്നൂരില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ രൂപീകരിച്ച ചെന്തണല്‍ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനത്തിന് തടയിടാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പാര്‍ട്ടി തരംതാഴ്ത്തിയ സി.കെ.പി പത്മനാഭനെ ഉദ്ഘാടകനായി നിശ്ചയിച്ചുവെങ്കിലും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹം പങ്കെടുത്തില്ല.

Keywords: Kannur, Kerala, Party, CPM, Communist, Members, AITUC, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, CPM leaders intervene to bring back abstainers

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post