തലശേരി: കൊളശ്ശേരി കാവുംഭാഗത്തെ വാവാച്ചിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സെമിനാരിക്കു നേരെ അക്രമം. സെമിനാരിയുടെ മുറ്റത്ത് സ്ഥാപിച്ച ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും രൂപത്തിന്റെ തലകള്‍ തകര്‍ത്തു.
സെമിനാരി ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും കല്ലെറിഞ്ഞു തകര്‍ത്തു. ഞായറാഴ്ച പുലര്‍ചെ ഒന്നരയോടെയാണ് കണ്ണൂര്‍ രൂപതക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാവുംഭാഗത്തെ സെന്റ് ബര്‍ത്ത്‌ലോമിയോ വെക്കേഷണല്‍ സന്യാസ പരിശീലന കേന്ദ്രത്തിനു നേരെ അക്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വാവാച്ചിമുക്കിലെ ദില്‍ജിത്ത്(25), ശരണ്‍(19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അക്രമസമയത്ത് സ്ഥാപനത്തിന്റെ ചുമതലയുണ്ടായിരുന്ന ഫാദര്‍ ജോബിന്‍ കൊല്ലപ്പള്ളില്‍ മാത്രമേ പള്ളിയില്‍ ഉണ്ടായിരുന്നുള്ളൂ.
വൈദിക പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ ഭാഷാപരിശീലനം നല്‍കുന്ന സ്ഥാപനത്തിനു നേരെ ഇതിനു മുമ്പും അക്രമങ്ങളുണ്ടായിട്ടുണ്ട്. ചുമരിലെഴുതി വെച്ച ദൈവവചനങ്ങള്‍ വികൃതമാക്കുകയും സ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ നശിപ്പിക്കുകയുമുള്‍പെടെ നേരത്തെ നിരവധി തവണ അക്രമമുണ്ടായതായി ഫാദര്‍ പറഞ്ഞു. സംഭവമറിഞ്ഞ് മന്ത്രി കെ.പി. മോഹനന്‍, കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ എസ്. നായര്‍, എ.എസ്.പി ധീരജ്കുമാര്‍ ഗുപ്ത എന്നിവര്‍ സെമിനാരി സന്ദര്‍ശിച്ചു. കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗ്ധരെത്തി സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കല്‍, എം.പി അരവിന്ദാകഷന്‍, സി.ടി. സജിത്ത്, എന്‍. ഹരിദാസ്, പി. ഗോപിനാഥ് എന്നിവരും സന്ദര്‍ശിച്ചു. തലശേരി സി.ഐ വിശ്വംഭരന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Keywords: Thalasseri, Statue, Father, Police,. Case, Court, Complaint, Church, Diljith, Sharan, Jobin Kullapalli, Kannur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Kolasseri, Unniyeshu
Post a Comment