ഓട്ടോറിക്ഷ ചാര്‍ജ്: സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണമാവശ്യപ്പെട്ടു

കണ്ണൂര്‍: ഓട്ടോറിക്ഷ ചാര്‍ജ്ജ് പരിഷ്‌കരിച്ചുകൊണ്ട് പുറത്തിറക്കിയ വിഞ്ജാപനത്തില്‍ നിന്നും വ്യത്യസ്തമായി മറ്റൊരുഗവ. ഓര്‍ഡര്‍ പുറപ്പെടുവിപ്പിച്ച നടപടിയില്‍ സത്യവാങ് മൂലം നല്‍കാന്‍ ട്രാന്‍. സെക്രട്ടറി, ട്രാന്‍. കമ്മിഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി.

Auto chargeഓട്ടോറിക്ഷ ചാര്‍ജ് പരിഷ് കരിച്ചുകൊണ്ട്പുറത്തിറക്കിയ ഗവ. വിഞ്ജാപനത്തില്‍ മിനിമം ചാര്‍ജ്ജ് ഒന്നേകാല്‍കിലോമീറ്ററിന് 15രൂപയായും പിന്നീടുളള ഓരോകിലോമീറ്ററിന് എട്ടുരൂപയായും ഇതു ഓരോ 250 മീറ്ററിനും രണ്ടുരൂപ വീതമായും കണക്കാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിഞ്ജാപനത്തില്‍ നിന്നും വ്യത്യസ്തമായി ഓരോ 6.25 മീറ്ററിനും 50 പൈസയും ഓരോ നൂറുമീറ്ററിന് 80 പൈസവീതവും കണക്കാക്കണമെന്ന് മറ്റൊരു വിഞ്ജാപനംസര്‍ക്കാര്‍ മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

ഒരേവിഷയത്തില്‍ രണ്ടുതരം വിഞ്ജാപനം പുറപ്പെടുവിപ്പിച്ചതിനെതിരെ ജില്ലാസ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളിയൂണിയന്‍ ,കോഴിക്കോട് റവല്യൂഷണറി മോട്ടോര്‍ തൊഴിലാളിയൂണിയന്‍എന്നിവ സംയുക്തമായാണ് ഹൈക്കോടതിയില്‍ റിട്ട.ഹരജി ഫയല്‍ ചെയ്തത്. കേസ് അടുത്താഴ്ചത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. യൂണിയനുകള്‍ക്കു വേണ്ടി അഡ്വ.സി.കെ ശ്രീജിത്ത് ഹാജരായി.

Keywords: Kerala, Kannur, Auto rickshaw, charge, Govt, High court,  Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post