കണ്ണൂര്‍: അരിമ്പ്ര പറശിനിറോഡ് ഒരാഴ്ചക്കകം റീടാര്‍ ചെയ്യുമെന്നഉറപ്പു പാലിക്കണമെന്നാവശ്യപ്പെട്ട് മയ്യില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴശി ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെ കാര്യാലയം ഉപരോധിച്ചു. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ 27നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇറിഗേഷന്‍ കാര്യാലയം ഉപരോധിച്ചിരുന്നു.
റോഡ് പ്രവൃത്തി ഏപ്രില്‍ മൂന്നിന് തുടങ്ങി ഒമ്പതിന് അവസാനിപ്പിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അന്ന് സമരമവസാനിപ്പിച്ചത്. എന്നാല്‍ ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ഉപരോധസമരം നടത്തിയത്. സമരം നടത്തുമ്പോള്‍ എക്‌സി. എന്‍ജിനിയര്‍ സ്ഥലത്തുണ്ടായിരുന്നില്ല. പേഴ്‌സണല്‍ അസിസ്റ്റന്റ് എസ്. മിനിയെയാണ് സമരക്കാര്‍ ഉപരോധിച്ചത്. രണ്ടു ദിവസത്തിനകം പ്രവൃത്തിആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയി.

Keywords: Kerala, Kannur, Office, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق