യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം: വോട്ടെടുപ്പ് നിര്‍ത്തിവച്ചു

ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിനിടെ ഇരിട്ടിയിലും പേരാവൂരിലും എ, ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇതോടെ വോട്ടെടുപ്പ് നിര്‍ത്തിവച്ചു. പേരാവൂര്‍ നിയോജക മണ്ഡലം സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിട്ടി തവക്കല്‍ കോംപ്ലക്‌സ് പരിസരത്തും പേരാവൂര്‍ ഇന്ദിരാജി സെന്ററിലും നടന്ന പോളിങിനിടെയാണു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയത്.
file photo

സംഘര്‍ഷത്തിനിടെ രണ്ടിടത്തും ബൂത്തില്‍ അതിക്രമിച്ചു കയറി ഒരുവിഭാഗം ബാലറ്റ് പെട്ടിയില്‍ മഷി ഒഴിക്കുകയും ബാലറ്റ് പേപ്പര്‍ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കു 12ഓടെയാണ് ഇരിട്ടിയില്‍ സംഘര്‍ഷം തുടങ്ങിയത്. സണ്ണി ജോസഫ് എം.എല്‍.എയുടെ ഡ്രൈവര്‍ ഉളിക്കല്‍ സ്വദേശി എബിന്‍ ചാക്കോ കീഴൂര്‍-ചാവശ്ശേരി മണ്ഡലം സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയത് ഒരുവിഭാഗം ചോദ്യംചെയ്തു. ഇതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്.

ഐ വിഭാഗക്കാരനായ ഇയാള്‍ കീഴൂര്‍-ചാവശ്ശേരി മണ്ഡലത്തില്‍ വോട്ടറല്ലെന്നും കള്ളവോട്ട് ചെയ്യാനെത്തിയതാണു സംഘര്‍ഷത്തിന് കാരണമെന്നും എ വിഭാഗം നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഐ വിഭാഗത്തിന്റെ വിജയത്തില്‍ വിറളിപൂണ്ടവരാണ് അക്രമത്തിനു നേതൃത്വം നല്‍കിയതെന്ന് ഐ ഗ്രൂപ്പും പറയുന്നു. തവക്കല്‍ കോംപ്ലക്‌സ് പരിസരത്ത് സംഘര്‍ഷമുണ്ടായതോടെ ഇതേ കെട്ടിടത്തിലെ കെ.എസ്.ഇ.ബി ഓഫിസടക്കമുള്ള വിവിധ ഓഫിസുകളില്‍ എത്തിയവര്‍ പരിഭ്രാന്തരായി ഓടി. ഇരിട്ടി എസ്.ഐ പി ആര്‍ മനോജിന്റെ നേതൃത്വത്തില്‍ കനത്ത പോലിസ് സംഘം എത്തിയതോടെയാണു സംഘര്‍ഷത്തിനു അയവുവന്നത്. കഴിഞ്ഞ ദിവസം തളിപ്പറമ്പ്, ചക്കരക്കല്‍, മട്ടന്നൂര്‍, കേളകം എന്നിവിടങ്ങളില്‍ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Keywords: Kerala, Kannur, Iritty, Youth congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post