കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിക്കു വേണ്ടി കുടിയൊഴിപ്പിച്ചവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുപ്പതു വര്‍ഷം കഴിഞ്ഞിട്ടും പലരും കോടതി കയറിയിറങ്ങുകയാണ്. ഭൂമി ഏറ്റെടുക്കുമ്പോള്‍ വസ്തുവകകള്‍ നഷങ്ങടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധാരാളം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പിന്നീട് ഇതില്‍ നിന്ന് പിന്‍മാറി.
കുടംബങ്ങള്‍ കൂട്ടത്തോടെ വീടു വിട്ടപ്പോള്‍ ഭൂമാഫിയ അവസരം മുതലെടുത്ത് ഭൂമിക്ക് വില വര്‍ദ്ധിപ്പിച്ചു. ഇതോടെ ഒരേക്കര്‍ ഭൂമി വാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക് പത്തും ഇരുപതും സെന്റു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പറ്റിയ സ്ഥലം നോക്കി വാങ്ങാനുള്ള അവസരം ലഭിക്കുകയും ചെയ്തില്ല. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ തുകയാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്.
കുടിയൊഴിക്കപ്പെട്ടവരുടെ ജീവിതമാര്‍ഗവും ഇരുളടഞ്ഞതായെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. പലരും ഭൂവുടമകളും കര്‍ഷകത്തൊഴിലാളികളുമായിരുന്നു. താമസം മാറിയപ്പോള്‍ കൃഷിക്കാര്‍ക്ക് കൃഷി ചെയ്യാന്‍ പറ്റാതായി. കര്‍ഷകത്തൊഴിലാളികളുടെയും അവസ്ഥ ഭിന്നമല്ല. കുടിയൊഴിഞ്ഞുപോകുന്ന കുടുംബങ്ങളിലെ ഒരാള്‍ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു.
എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. കുടിയൊഴിഞ്ഞ പലരും ഇപ്പോള്‍ വാടകവീടുകളിലാണ് താമസിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കണ്‍വീനര്‍ ചൂരക്കാട്ട് രവി, ചുരക്കാട്ട് സത്യന്‍, കാര്‍ത്ത്യായനി, പരങ്ങേന്‍ രതീഷ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment