മാവിലായി: മാവിലാക്കാവ് വിഷു ഉത്സവത്തിന്റെ ഭാഗമായി കുനിമ്മല്‍ ഇടത്തില്‍ ദൈവത്താറുടെ തിരുമുടി ഉയര്‍ന്നു. തെയ്യം കാണാനും ആചാരവഴിപാടായ വില്ലാട്ടത്തിനും ആയിരക്കണക്കിന് ഭക്തജനങ്ങളെത്തി. എട്ട്ഉപക്ഷേത്രങ്ങളിലും ദൈവത്താറും കൈക്കോളന്‍മാരുമെത്തി വില്ലാട്ടം നടത്തി.കരിമരുന്ന് പ്രയോഗത്തോട ഓരോദേശക്കാരും ദൈവത്താറെ വരവേറ്റു. തിങ്കളാഴ്ച കുന്നോത്തിടത്തില്‍ മുടിവച്ചശേഷം ദൈവത്താറും കൈക്കോളന്‍മാരും കാടാച്ചിറ അരയാല്‍ത്തറയിലെത്തി തിക്കല്‍നടത്തി. പിന്നീട് കച്ചേരിക്കാവിലെത്തി വില്ലാട്ടം നടത്തിയ ശേഷം അടി തുടങ്ങി.
മൂത്തകൂര്‍വാട്, ഇളയകൂര്‍വാട് എന്നിങ്ങനെ തരംതിരിഞ്ഞ് മെയ് കരുത്തുളളവരുടെ ചുമലില്‍ ഇരുന്നാണ് അടി നടത്തിയത്. നളളയടത്ത് ബാലന്‍ നമ്പ്യാരാണ് മൂത്ത കൂര്‍വാടിന്റെ തലകൈക്കോളന്‍. സുധാകരന്‍, സതീശന്‍, സജീവന്‍, രാജീവന്‍, രമിത്ത് എന്നിവരാണ് ഈ സംഘത്തിലെ മറ്റു കൈക്കോളന്‍മാര്‍. പുലാഞ്ഞിയോടന്‍ മാധവന്‍ നമ്പ്യാരാണ് ഇളയ കൂര്‍വാടിന്റെ തലകൈക്കോളന്‍. ഗംഗന്‍, നിഥിന്‍, ലിജേഷ്, സുനില്‍, രൂപേഷ് എന്നിവരാണ് മറ്റംഗങ്ങള്‍.
നൂറ്റാണ്ടുകള്‍ പഴക്കമുളള അടി ഉത്സവത്തെ കുറിച്ച് ഒന്നിലധികം ഐതിഹ്യങ്ങളുണ്ട്. മാവിലാക്കാവിലെ ദേവനായ ദൈവത്താര്‍ ഉപക്ഷേത്രമായ കച്ചേരിക്കാവിലും അതിനടുത്തുളള ഇല്ലത്തും നിത്യ സന്ദര്‍ശകനായിരുന്നു. ഒരുദിവസം ഇല്ലത്തെ നമ്പൂതിരിക്ക് കാഴ്ചയായി ഒരു പൊതി അവിലുമായി തീയ്യപ്രമാണിയായിരുന്ന വണ്ണത്താന്‍ കണ്ടി തണ്ടയാന്‍ അവിടെയെത്തി. കയ്യൂക്കുളളവര്‍ പൊതിയെടുത്തോളു എന്ന് പറഞ്ഞ് ഇല്ലത്ത് അപ്പോള്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്ക് അവില്‍പൊതി വലിച്ചെറിഞ്ഞു. ഇതിനെ തുടര്‍ന്ന് കുട്ടികള്‍ അവില്‍പൊതിക്കു വേണ്ടി അടിപിടികൂടി. ഇതിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്നതാണ് കച്ചേരിക്കാവിലെ അടി.
അടിക്ക് മുന്നോടിയായി കച്ചേരിക്കാവിലെ അവില്‍കൂട് എറിയാനുളള ചുമതല ഇന്നും കോവിലകത്ത് ഇല്ലത്ത് തങ്ങള്‍ക്കാണ്. പാരമ്പര്യാവകാശിയായ മധുസൂദനന്‍ തങ്ങളാണ് ഇക്കുറി അടിക്ക് മുന്നോടിയായുളള അവില്‍കൂട് എറിഞ്ഞത്. കച്ചേരിക്കാവിലെ അടിക്ക് ദൈവത്താറുടെ സാന്നിദ്ധ്യമുണ്ട്. കച്ചേരിക്കാവിലെ അടിക്കുളള തിരിച്ചടിയായിട്ടാണ് ബുധനാഴ്ച മൂന്നാംപാലം നിലാഞ്ചിറ വയലില്‍ നടക്കും. ഇന്ന് കുനിമ്മല്‍ ഇടത്തില്‍ മുടിയും വില്ലാട്ടവും നടത്തിയ ശേഷം ദൈവത്താറും കൈക്കോളന്‍മാരും മേച്ചേരിവയല്‍, മൂന്നുപെരിയ ആറാട്ട് തറ, ചാത്തോത്ത് ഇട എന്നിവടങ്ങളില്‍ തിക്കല്‍ നടത്തും. തോളോടു തേള്‍ ചേര്‍ന്ന് പിടിച്ച് പരസ്പരം ഉന്തുകയാണ് തിക്കലിന്റെ രീതി.

Keywords: Kerala, Kannur, Theyyam, Vishu, Mavilakkav, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment