കണ്ണൂര്‍: മലബാര്‍ മേഖലയില്‍ ചൊവ്വാഴ്ച ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരില്‍. 33.4 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ച കണ്ണൂരില്‍ രേഖപ്പെടുത്തിയ ചൂട്. തിങ്കളാഴ്ച ഇത് 34.3 ഡിഗ്രിയായിരുന്നു. ഒരു ദിവസം കൊണ്ട് ഒരു ഡിഗ്രി കുറഞ്ഞു. ചൊവ്വാഴ്ച മലബാറിലെ മറ്റു ജില്ലകളില്‍ ചൂട് കൂടുതലായിരുന്നു. പാലക്കാട് ജില്ലയില്‍ 38 ഡിഗ്രിയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില. കോഴിക്കോട്ട് 35.4 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
അതേസമയം മലബാര്‍ മേഖലയില്‍ ഏതു ദിവസവും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു. വൈകിട്ടാണ് മഴയ്ക്ക് സാധ്യത. ചിലപ്പോള്‍ ഇടിയും ശക്തമായ മിന്നലുമുണ്ടായേക്കും. മലയോര പ്രദേശങ്ങളിലാണ് ആദ്യം മഴയുണ്ടാവുക. അടുത്ത ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മണിയോടെ മഴമേഘങ്ങള്‍ ഉരുണ്ടുകൂടുകയും ക്രമേണ സമ്മേളിച്ച് മഴ പെയ്യാനും സാധ്യത കാണുന്നുണ്ട്. ചൊവ്വാഴ്ചയും ഇത്തരത്തില്‍ മഴമേഘങ്ങള്‍ രൂപപ്പെട്ട് തണുത്ത കാറ്റ് ചെറുതായി വീശിയെങ്കിലും മഴയുണ്ടായില്ല.
കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച സൂര്യതാപമേറ്റ് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ച മുന്‍കരുതലുകള്‍ തുടര്‍ന്നും പാലിക്കണമെന്ന് കണ്ണൂര്‍ ഡി.എം.ഒ: ഡോ. ആര്‍.രമേഷ് അറിയിച്ചു.

Keywords: Kerala, Kannur, Hot season, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment