കര്‍ഷകരുടെ കുത്തിയിരിപ്പ്: അടച്ചുപൂട്ടല്‍ നടപടി നിറുത്തിവച്ചു

കണ്ണൂര്‍: സമുദ്രോത്പ്പന്ന വികസന കയറ്റുമതി അതോറിറ്റി കണ്ണൂര്‍ ഉപകേന്ദ്രം അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധിച്ച് ചെമ്മീന്‍ കര്‍ഷകര്‍ കുത്തിയിരിപ്പ് നടത്തി. കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഉപകേന്ദ്രത്തിലേക്ക് പ്രകടനമായി എത്തിയ കര്‍ഷകര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തുകയായിരുന്നു.

Strike
ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം മലബാറിനോടുള്ള അവഗണനയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമന്‍ ആരോപിച്ചു. കുത്തിയിരിപ്പ് ഉച്ചവരെ നീണ്ടതോടെ അതോറിറ്റി സെക്രട്ടറി, ടി. പുരുഷോത്തമനെ ഫോണില്‍ വിളിച്ച് ഉപകേന്ദ്രം അടയ്ക്കാനുള്ള നടപടി നിറുത്തിവയ്ക്കുന്നതായി അറിയിച്ചു. ഇതോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.

സമുദ്രോത്പ്പന്ന വികസന കയറ്റുമതി അതോറിറ്റിയുടെ ജലകൃഷി വിഭാഗം കണ്ണൂര്‍ ഉപകേന്ദ്രം അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഇന്നലെ കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര കോമേഴ്‌സ്യല്‍ ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രാലയത്തിന് കീഴിലാണ് അതോറിറ്റിയുടെ പ്രവര്‍ത്തനം. കണ്ണൂരിന് പുറമെ കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചെമ്മീന്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് സാങ്കേതികവും സാന്പത്തികവുമായ സഹായങ്ങള്‍ എത്തിക്കുന്നതിനുമാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അതോറിറ്റിയുടെ ഉപകേന്ദ്രം കണ്ണൂരില്‍ ആരംഭിച്ചത്. 1994ലാണ് കേന്ദ്രം ആരംഭിച്ചത്.
കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ ഒട്ടേറെ പേരെ ഈ രംഗത്തെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

അതോറിറ്റി നിയമിച്ച പഠനസംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജലകൃഷി വിഭാഗം റീജ്യണല്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ അതോറിറ്റി തീരുമാനിച്ചത്. സമരത്തില്‍ ജില്ലാ പ്രസിഡന്റ് എം. കുഞ്ഞന്പാടി, സെക്രട്ടറി സി. സുരേശന്‍ എന്നിവരും സംസാരിച്ചു.

Keywords: Kerala, Kannur, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post