ചക്കരക്കല്‍: യൂത്ത് കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പിനിടെ വാക്കേറ്റവും കൈയാങ്കളിയും. ചക്കരക്കല്ലില്‍ ചൊവ്വാഴ്ച രാവിലെ നടന്നസംഘടനാതിരഞ്ഞെടുപ്പിലാണ് കൂട്ടത്തല്ലുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജന.സെക്രട്ടറിയും അധ്യാപകനുമായ മുഹമ്മദ് ഫൈസലിനും പ്രവര്‍ത്തകരായ കെ.വി അനീഷ്, എം.കെ മോഹനന്‍, രവി തലവില്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെയാണ് ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയത്തില്‍ ചെമ്പിലോട്, മുഴപ്പിലങ്ങാട്, ചേലോറ ,കടമ്പൂര്‍മണ്ഡലങ്ങളിലേക്കുളള ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നത്. വോട്ടര്‍പട്ടികയില്‍ ലീഗ് പ്രവര്‍ത്തകരെ തിരുകികയറ്റിയെന്നാരോപിച്ചാണ് ഒരുവിഭാഗം എ.ഗ്രൂപ്പ് പ്രവര്‍ത്തകരും ഐ.വിഭാഗം പ്രവര്‍ത്തകരും മുന്‍സംസ്ഥാന നേതാവിനെ തിരിഞ്ഞത്. നേതാവ് മണ്ഡലം ഭാരവാഹിത്വത്തിലേക്ക് നിര്‍ത്തിയ സ്ഥാനാര്‍ത്ഥി പാര്‍ട്ടിവിരുദ്ധനാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തി. മണിക്കൂറുകളോളം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
മൂന്നിടങ്ങളിലും വിശാല ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായി പ്രഖ്യാപിച്ചു
ഒരുസ്ഥാനാര്‍ത്ഥി ഗ്രൂപ്പ് മാറിയതുമായി ബന്ധപ്പെട്ട് മട്ടന്നൂരിലും തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. ചൊവ്വാഴ്ച രാവിലെ മഹാദേവ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പിനിടെയാണ് തര്‍ക്കമുണ്ടായത്. പടിയൂര്‍കല്യാട്,കീഴല്ലൂര്‍, മാലൂര്‍ മണ്ഡലങ്ങളിലേക്കുളള വോട്ടെടുപ്പാണ് നടന്നത്.

കല്യാട് മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ ഐ വിഭാഗത്തിലെ ഒരു പ്രവര്‍ത്തകന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഇയാള്‍ പിന്നീട് എ ഗ്രൂപ്പിലേക്ക് മാറിയതായി ആരോപണമുയര്‍ന്നു. എ വിഭാഗം തങ്ങളുടെ ഗ്രൂപ്പിലുളള പ്രവര്‍ത്തകനെ വലവീശിപിടിച്ചെന്ന് ആരോപിച്ച് ഐവിഭാഗം സംഘടിക്കുകയും ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമാരംഭിക്കുകയും ചെയ്തു. ഒരു മണിക്കൂറോളം വാക്കേറ്റമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് ലോകസഭാ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂരും മറ്റു നേതാക്കളുമെത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ബുധനാഴ്ച മാങ്ങാട്ടിടം, തില്ലങ്കേരി,കൂടാളിമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കും.
Keywords: Kerala, Kannur, Congress, election, clash, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment