കണ്ണൂര്‍: വിവാദത്തെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണമേര്‍പ്പെടുത്തിയ ജില്ലാപൊലിസ് സഹകരണ സംഘത്തിന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചു. പൊലിസ് ഓഫീസേഴ്സ് ജില്ലാപ്രസിഡന്റ് എം. ജി ജോസഫ്, പൊലിസ് അസോ. ജില്ലാപ്രസി. കെ. എം മനോജ്കുമാര്‍, വൈസ് പ്രസി. വി.വി മനോജ് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. സഹകരണ സീനിയര്‍ ഇന്‍സ്പെക്ടര്‍ കെ.സുധാകരന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ചുമതല കൈമാറി.
മൂന്ന് മാസമാണ് കമ്മിറ്റിയുടെ കാലാവധി. ഇതിനിടയില്‍ തിരഞ്ഞെടുപ്പ് നടത്തണം. ഭരണസമിതി പ്രസിഡന്റായ എസ്. പി രാഹുല്‍ ആര്. നായരും ഇടതു അനുകൂലികളായ ഭരണസമിതിയംഗങ്ങളും തമ്മിലുളള തര്‍ക്കമാണ് ഭരണസമിതി പിരിച്ചുവിടുന്നതില്‍ കലാശിച്ചത്.
Keywords: Kerala, Kannur, Dist. Police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment