നാറാത്തെ ആയുധ പരിശീലന കേന്ദ്രത്തിന് തീവ്രവാദബന്ധം; ഗൗരവകരമെന്ന് ADGP


ADGP-Shankar-reddy, Kannur, Narath
കണ്ണൂര്‍: നാറാത്ത് നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രത്തിന് തീവ്രവാദബന്ധമുള്ളതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടക്കുന്നുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ഉത്തരമേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി പറഞ്ഞു.

ഇന്റേണല്‍ സെക്യൂരിറ്റി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും കണ്ണൂരിലെത്തി അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ബുധനാഴ്ച രാവിലെ കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ഡിവൈ.എസ്.പി: പി.സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഇത് സര്‍ക്കാരിന് കൈമാറുന്നതോടെ കേസ് എന്‍.ഐ.എയ്ക്ക് കൈമാറുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമുണ്ടാകും.

ADGP Shankar reddy visit Narathബുധനാഴ്ച രാവിലെയാണ് മയ്യില്‍ എസ്.ഐ കല്ല്യാടന്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നാറാത്ത് ഫലാഹ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിന് പിന്നില്‍ പ്രവര്‍ത്തിച്ചുവരുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ റെയ്ഡ് നടത്തി 21 പേരെ അറസ്റ്റുചെയ്തത്. വടിവാള്‍, നാടന്‍ ബോംബുകള്‍, ആയുധ പരിശീലനത്തിനായി നിര്‍മ്മിച്ച മനുഷ്യരൂപം, ഇറാനിലെ തിരിച്ചറിയല്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ തുടങ്ങിയവ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. 21പേരെ തലശ്ശേരി ജില്ലാ കോടതി മേയ് എട്ടുവരെ റിമാന്‍ഡ് ചെയ്തു.


മതപരമായി സംഘടിച്ച് വര്‍ഗ്ഗീയത വളര്‍ത്താനും കലാപം സൃഷ്ടിക്കാനും ശ്രമം നടത്തിയതായാണ് ഇവര്‍ക്കെതിരെ പൊലീസ് ആരോപിക്കുന്ന പ്രധാന കുറ്റം. ഇവര്‍ക്ക് വിദേശത്തുള്ള ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ, വിദേശഫണ്ട് ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ട്. സ്‌ഫോടകവസ്തു അനധികൃതമായി കൈവശം സൂക്ഷിച്ചതിനും ആയുധം കൈവശംവച്ചതിനും അന്യായമായി യോഗം ചേര്‍ന്നതിനുമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബോംബ് നിര്‍മ്മിക്കുന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തിലാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്.

ADGP Shankar reddy visit Narathഇറാനില്‍ വിസ തീര്‍ന്നതിന് ശേഷം കിഷ് എന്ന സ്ഥലത്തേക്ക് പോകാനുള്ള ഭഇസ്‌ളാമിക് റിപ്പബ്‌ളിക് ഓഫ് ഇറാന്‍' എന്ന് മുദ്രണം ചെയ്ത കാര്‍ഡുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇത് സാദിഖ് എന്നയാളുടെ പേരിലുള്ളതാണ്. പിടിക്കപ്പെട്ടവരില്‍ ഒരാളുടെ ബന്ധുവാണിയാളെന്നാണ് പൊലീസിന് ലഭിച്ച വിവരം. എ.ടി.എം കാര്‍ഡുകളില്‍ ഒരാളുടെ പേരില്‍തന്നെയുള്ള നാലും അഞ്ചും കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്ന് ഫണ്ട് വന്നിട്ടുണ്ടോയെന്നുള്ള കാര്യങ്ങളും അന്വേഷിക്കും. റെയ്ഡിനിടെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ മൂന്നുപേരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നുവരികയാണ്.

എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് അന്വേഷണത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണത്തില്‍ തീവ്രവാദബന്ധം സ്ഥരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയേക്കും. കേന്ദ്ര ഇന്റലിജന്‍സും ഇതേക്കുറിച്ച് അന്വേഷിച്ചുവരുന്നുണ്ട്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രതികളെ തലശ്ശേരി ജില്ലാ കോടതിയില്‍ ഹാജരാക്കിയത്.

Keywords: Kerala, Kannur, Narath, ADGP, Visit, case, police, raid, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, ADGP Shankar Reddy.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post