നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പ്: വിദേശ കറന്‍സി പിടികൂടി


foreign-currecy
കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും 21 പേര്‍ റിമാന്‍ഡിലാവുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച രാത്രിയില്‍ ജില്ലയില്‍ പരക്കെ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. അതിനിടെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ പരിശോധന നടത്തിയ പൊലീസ് വിദേശ കറന്‍സിയും പിടികൂടി.

ഇരിട്ടി, തളിപ്പറമ്പ്, മുഴപ്പിലങ്ങാട്, മാട്ടൂല്‍ മേഖലകളിലാണ് പൊലീസ് റെയ്ഡ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍,എസ്.ഡി.പി.ഐ. ഓഫീസുകള്‍, ട്രസ്റ്റ് ഓഫീസുകള്‍, അടച്ചിട്ട വീടുകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് തുടരുന്നത്. മാട്ടൂല്‍ സൗത്ത്, നോര്‍ത്ത് ജസിന്ത ബില്‍ഡിംഗ് എന്നിവിടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ ബുധനാഴ്ച വൈകിട്ട് റെയ്ഡ് നടത്തി.

തളിപ്പറമ്പ്‌ സി.ഐ: എ.വി ജോണ്‍,ആലക്കോട് സി.ഐ: എന്‍.എ മാത്യു, ശ്രീകണ്ഠാപുരം സി.ഐ: ജോഷി ജോസ്, പഴയങ്ങാടി അഡിഷണല്‍ എസ്. ഐ: പി. കെ ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയവരില്‍ തിരിച്ചറിഞ്ഞ രണ്ടു പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ അന്യ സംസ്ഥാന ബന്ധം കണക്കിലെടുത്ത് ആ നിലയ്ക്കും അന്വേഷണം നടക്കുന്നുണ്ട്. ഒരാളുടെ മോട്ടോര്‍ ബൈക്ക് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലുള്‍പ്പെട്ടവരില്‍ ചിലരുടെ വിദേശസംഘടനാബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് വിപുലവും ശക്തവുമായ അന്വേഷണമാണ് നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. റെയ്ഡ് നടക്കുന്നതിനിടയില്‍ ഓടി രക്ഷപ്പെട്ട ഒരാള്‍ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലയിലുള്ള നേതാക്കളും നേരത്തെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവര്‍ത്തകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം പിടിച്ചെടുത്ത ഇരുപതോളം മൊബൈല്‍ ഫോണുകളിലെ കാളുകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.

നാറാത്ത് റെയ്ഡ് നടന്നപ്പോള്‍ ഒരു വടിവാളും രണ്ട് നാടന്‍ ബോംബുകളും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ആയുധസംഭരണം നടക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Keywords: Kerala, Kannur, Popular Front, Police, Raid, Narath, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post