കണ്ണൂര്‍: സി.ഐ.ടി.യു.പതിനാലാമത് ദേശീയ സമ്മേളനം സമാപിച്ചപ്പോള്‍ കേരളത്തില്‍ നിന്ന് മൂന്നുപേര്‍ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനും സെക്രട്ടറിമാരായി എളമരം കരീമും പി.നന്ദകുമാറുമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍. നേരത്തെ വൈസ് പ്രസിഡന്റുമാരായിരുന്ന കെ.എന്‍.രവീന്ദ്രനാഥും പി.കെ.ഗുരുദാസനും സെക്രട്ടറി എം.എം.ലോറന്‍സുമാണ് ഇത്തവണ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവായത്.
എന്നാല്‍ ഈ മൂന്നു പേരും പ്രവര്‍ത്തക സമിതിയില്‍ തുടരും. വൈസ് പ്രസിഡന്റുമാരായി കെ.ഒ.ഹബീബും ജെ.മെഴ്സിക്കുട്ടിയമ്മയും സെക്രട്ടറിയായി കെ.കെ.ദിവാകരനും ഭാരവാഹിത്വത്തില്‍ തുടരുകയാണ്. ഇതിനുപുറമെ സെക്രട്ടറിമാരായി ജാര്‍കണ്ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി.രാമാനന്ദനും സെന്ററില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആര് സിന്ധുവും മലയാളികളാണ്.
ജനറല്‍ കൗണ്‍സിലിലേയ്ക്ക് കേരളത്തില്‍ നിന്ന് 109 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. 425 പേരാണ് ജനറല്‍ കൗണ്‍സിലിലുള്ളത്. 135പേരുള്ള പ്രവര്‍ത്തക സമിതിയില്‍ 35 പേര് കേരളത്തില്‍ നിന്നാണ്.
Keywords: Kerala, Kannur, Office bearers, CITU, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق