സാമൂഹിക മൂല്യങ്ങളില്‍ അപചയം: വനിതാ കമ്മിഷന്‍

Kerala, Kannur, Vanitha commission, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: സാമൂഹിക മൂല്യങ്ങളില്‍ അപചയം സംഭവിച്ചതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് വിലയിരുത്തി. കണ്ണൂര്‍ കളക്ടറേറ്റ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരിഗണിച്ച ഒരു കേസ് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. നിയമപരമായി വിവാഹം ചെയ്ത ഭര്‍ത്താവല്ല കുട്ടിയുടെ പിതാവെന്ന് തെളിയിക്കാനായി തളിപ്പറമ്പ് താലൂക്കിപ്പെട്ട എരമം സ്വദേശിനിയായ യുവതി പിതൃത്വ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കമ്മിഷന്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവായി. പേള്‍സ് അഗ്രോടെക് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ ഫീല്‍ഡ് വര്‍ക്കര്‍മാരായ 65 പേര്‍ വനിതാ കമ്മിഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു.

പൂട്ടിയിരിക്കുന്ന ഇവരുടെ കോഴിക്കോടുള്ള ഓഫീസ് തുറക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കമ്മിഷനെ സമീപിച്ചത്. ചിട്ടികള്‍ നടത്തിയിരുന്ന ഇവരുടെ ഓഫീസ് റെയ്ഡ് നടത്തി പൂട്ടിക്കുകയും മറ്റും ചെയ്തതോടെ നാട്ടുകാരും മാദ്ധ്യമങ്ങളും തങ്ങളെ കുറ്റക്കാരായി കാണുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. കെ.സി.ഡബ്‌ള്യു.എസ് സ്ഥാപനത്തിന്റെ പേരില്‍ വഞ്ചിതരായ അദ്ധ്യാപികമാരും പരാതിയുമായി കമ്മിഷന് മുന്നിലെത്തി. കോട്ടയത്തുള്ള ഒരു റെഡ്‌ക്രോസ് സൊസൈറ്റിയില്‍ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി ചൂിക്കാട്ടിയും പരാതിയുായി. ഇക്കാര്യത്തില്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു.

23 പരാതികള്‍ സിറ്റിംഗില്‍ തീര്‍പ്പായി. അദാലത്തില്‍ ലഭിച്ച 75 പരാതികളില്‍ 53 കേസുകളില്‍ കക്ഷികള്‍ ഹാജരായി. 21 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പരിഗണിച്ചവയില്‍ 6 എണ്ണം പൊലീസ് അന്വേഷണത്തിന് വിട്ടു. ഒരെണ്ണം ആര്‍.ഡി.ഒക്ക് കൈമാറി. രണ്ടു കേസുകള്‍ കമ്മിഷന്റെ ഫുള്‍ സിറ്റിംഗിലേക്കും ഒരു കേസില്‍ ഡി.എന്‍.എ പരിശോധനക്കും വിട്ടു.

സ്വത്ത് തര്‍ക്കങ്ങളാണ് കമ്മിഷനിലെത്തിയ പരാതികളില്‍ ഭൂരിഭാഗവും പാപ്പിനിശ്ശേരിയിലെ വയോജന കേന്ദ്രത്തില്‍ താമസിക്കുന്ന ജോണ്‍ദാസ്ബിന്ദു ദമ്പതികളുടെ ആറ് മക്കളുടേയും സംരക്ഷണം സംബന്ധിച്ച കാര്യത്തില്‍ കമ്മിഷന്‍ അംഗം കുടുംബത്തെ സന്ദര്‍ശിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദാലത്തിന് ശേഷം നടത്തിയ നൂര്‍ബിനാ റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Keywords: Kerala, Kannur, Vanitha commission, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post