കത്തിനശിച്ച കടയില്‍ സ്‌ഫോടനം

Puthiyatheru, Kannur, Blast, Fire, Police, Fireforce, Chirakkal, Electronic, Natives, Forensic, Investigation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
പുതിയതെരു: കത്തിനശിച്ച കടയില്‍ ഉഗ്രസ്‌ഫോടനം.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പുതിയതെരുവിലെ ചിറക്കല്‍ പഞ്ചായത്ത് കോംപ്‌ളക്‌സിലാണ് സ്‌ഫോടനമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി സോളാര്‍ ഇലക് ട്രോണിക്‌സ് പേരുളള ഈ ഇലക്ട്രോണിക്‌സ് റിപ്പയറിംഗ് കട കത്തി നശിച്ചിരുന്നു.

ഇതിനകത്തുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സാധന സാമഗ്രികളും പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ശനിയാഴ്ച രാവിലെ കട നടത്തിയിരുന്ന അഴീക്കോട്കാപ്പില്‍ പീടിക സ്വദേശി ദിനേശന്‍ കടവൃത്തിയാക്കിയിരുന്നു. പിന്നീട് ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. ഉഗ്രശബ്ദത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് കടയിലുണ്ടായിരുന്ന ടയര്‍ പുറത്തേക്ക് തെറിച്ചുവീണു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. വളപട്ടണം പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്‌ഫോടനത്തിനു പിന്നില്‍ സ്‌ഫോടക വസ്തുക്കളുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് വിഭാഗം ഇന്നലെ വൈകിട്ട് പരിശോധന നടത്തി.

Keywords: Puthiyatheru, Kannur, Blast, Fire, Police, Fireforce, Chirakkal, Electronic, Natives, Forensic, Investigation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post