കണ്ണൂര്‍: യുവതി മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി, കുട്ടികള്‍ മരിച്ചു. പെരളശ്ശേരി എ.കെ.ജി സ്തൂപത്തിന് സമീപം പുതിയപുരയില്‍ സന്ദീപിന്റെ മക്കളായ സജില്‍ (അഞ്ച്), സല്‍വ (രണ്ട്) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സന്ദീപിന്റെ ഭാര്യ സുഷമ (38)യെ എ.കെ.ജി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. സന്ദീപ് രാവിലെ ഉണര്‍ന്നപ്പോള്‍ ഭാര്യയെയും മക്കളെയും കാണാഞ്ഞ് നോക്കിയപ്പോഴാണ് കിണറില്‍ ചാടുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും ഇവരെ നാട്ടുകാര്‍ പുറത്തെടുത്തു.
സര്‍വ അപ്പോഴേക്കും മരിച്ചിരുന്നു. സജില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചശേഷമാണ് മരിച്ചത്. സുഷമയെ ജില്ലാ ആശുപത്രിയില്‍ നിന്നും പിന്നീട് എ.കെ.ജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സന്ദീപിന്റെ അമ്മയും ജ്യേഷ്ഠനും കുടുംബവും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്. കോണ്‍ട്രാക്ടറാണ് സന്ദീപ്. മമ്പറം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് സജില്‍. കുട്ടികളുടെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചക്കരക്കല്ല് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Keywords: Kannur, Kerala, Sushama, Fire force, Salva, Sajil, Sandeep, Well, Obituary, Manparam, English, Fire force, Hospital, Kvartha, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment