കണ്ണൂര്‍: നഗരസഭ ചേലോറയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ പ്ലാന്റ് സ്വിസ് ചാലഞ്ച് സംവിധാനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കണ്ണൂര്‍ നഗരസഭായോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും നഗരവികസന വകുപ്പ് മന്ത്രിയുമായും കണ്ണൂര്‍ നഗരസഭാ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. പ്ലാന്റ് നിര്‍മാണത്തിനു റീടെന്‍ഡര്‍ നടപടികളിലെ കാലതമാസം ഒഴിവാക്കാനും ഉചിതമായ സാങ്കേതിക വിദ്യയും സര്‍വീസ് പ്രൊവൈഡറെയും കത്തൊനും പദ്ധതിയെ സ്വിസ് ചാലഞ്ച് സംവിധാനത്തില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം അവശ്യപ്പെട്ടു.
ടെന്‍ഡര്‍ നല്‍കാതെ തന്നെ പൊതു സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവൃത്തികള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ, കരാറുകാര്‍ക്കോ കരാര്‍ നല്‍കുന്ന രീതിയാണിത്. പദ്ധതി നടപ്പില്‍ വരുത്തുന്നതിന് തീരുമാനമായാല്‍ അതുപത്രത്തില്‍ പരസ്യം നല്‍കി പ്രസിദ്ധീകരിക്കും. പദ്ധതിയുടെ രൂപരേഖയും ചെലവുകളുമെല്ലാം ഉള്‍പ്പെടുന്ന വിശദവിവരങ്ങള്‍ പരസ്യത്തിലുാവും. ഇതില്‍ പറയുന്നതിലും മെച്ചമായി പ്രവൃത്തി നടപ്പാക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അവര്‍ക്കു മുന്‍തൂക്കം നല്‍കും. ടെന്‍ഡര്‍ കാലതാമസം ഒഴിവാക്കാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ.
പ്ലാന്റിന്റെ നിര്‍മാണത്തിനും നടത്തിപ്പിനും നഗരസഭയ്ക്കു ചെലവുകളുണ്ടാവില്ല. മാലിന്യം സംസ്‌കരിക്കുന്നതിനൊപ്പം, പദ്ധതിക്കനുസരിച്ചുള്ള ലാഭവിഹിതം ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ മൂന്നോ നാലോ സ്ഥാപനങ്ങളാണു ഇപ്പോള്‍ മുന്നോട്ടുവന്നിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടില്ലെങ്കിലും പിന്നീട് ഉയര്‍ന്നുവരാവുന്ന വിമര്‍ശനങ്ങളെ ഒരുപരിധിവരെ ഒഴിവാക്കാനാവുമെന്നാണ് കണക്കാക്കുന്നത്.
മാലിന്യത്തില്‍ നിന്നു വൈദ്യുതി, വളം, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനികളാണ് സ്വിസ് ചാലഞ്ചില്‍ പങ്കെടുക്കുന്നത്. യോഗ തീരുമാനമനുസരിച്ച് ഉടന്‍തന്നെ ഇക്കാര്യം മുഖ്യമന്ത്‌റിബയുടെ ഓഫിസിലേക്ക് ഫാക്‌സ് മുഖേന സന്ദേശം നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 10 ദിവസത്തിനകം വിവിധ കമ്പനികളുടെ പ്രതിനിധികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ എം സി ശ്‌റീജ യോഗത്തെ അറിയിച്ചു.
കെട്ടിട നികുതി ഇനത്തില്‍ ബി.ഒ.ടി കരാറുകാരായ കെ കെ ബില്‍ഡേഴ്‌സ് അടച്ച 39 ലക്ഷം രൂപ പലിശ സഹിതം തിരിച്ചു നല്‍കാന്‍ ആര്‍ബിട്‌റേറ്റര്‍ പുറപ്പെടുവിച്ച ഉത്തരവിന്‍മേല്‍ അപ്പീലിന് പോകാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
അതേസമയം, കെ.കെ ബില്‍ഡേഴ്‌സുമായുള്ള ബസ് സ്റ്റാന്റ് സംബന്ധിച്ച 100 പേജുള്ള കരാര്‍ മലയാളത്തിലേക്കു മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം നിയമോപദേശത്തിനു ശേഷം തീരുമാനിക്കാമെന്നു ചെയര്‍പേഴ്‌സന്‍ ഉറപ്പുനല്‍കി. നഗരസഭാകൗണ്‍സിലര്‍മാരുടെ സിറ്റിംഗ് ഫീസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു വൈസ് ചെയര്‍മാന്‍ സി സമീര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കി. ഓണറേറിയം വര്‍ധിപ്പിച്ച സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. സി.ഐ.ടി.യു ദേശീയ സമ്മേളനപ്രചാരണാര്‍ഥം നഗരസഭാ ഓഫിസ് മതിലില്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് മാറ്റണമെന്നു ഭരണണപകഷത്തെ ചിലകൗണ്‍സിര്‍മാര്‍ ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി.

Keywords: Kerala, Kannur, Chelora wastage plant, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment