പ്രഭാത സവാരിക്കിടെ അധ്യാപിക കാറിടിച്ച് മരിച്ചു

ചക്കരക്കല്‍: പ്രഭാതസവാരിക്കിടെ സ്‌കൂള്‍ അധ്യാപിക കാറിടിച്ചുമരിച്ചു. കണയന്നൂര്‍ എല്‍.പി സ്‌കൂള്‍ അധ്യാപികയായ പാനേരിച്ചാല്‍ റോഡ് കുളത്തിനടുത്ത ചൈതന്യയിലെ പി.രമാവതിയാ(45)ണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആറുമണിക്ക് ചക്കരക്കല്‍ ടൗണിനു സമീപം കുളം സ്‌റ്റോപ്പിനടുത്താണ് അപകടം. രമാവതിക്കൊപ്പം രണ്ടു സ്ത്രീകളുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

രമാവതിയുടെ വീടിന് അടുത്തായിരുന്നു അപകടം. അപകടം നടന്നയുടന്‍ ഓടിയെത്തിയ ഭര്‍ത്താവ് ജനാര്‍ദ്ദനും നാട്ടുകാരും ചേര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതികാറാണ് രമാവതിയെ ഇടിച്ചുതെറിപ്പിച്ചത്. കാറോടിച്ചിരുന്ന അയല്‍വാസിയും പെരളശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ പ്രജിതയ്‌ക്കെതിരെ ചക്കരക്കല്‍ പൊലിസ് കേസെടുത്തു. ഭര്‍ത്താവിനെ റെയില്‍വെ സ്‌റ്റേഷനില്‍ വിട്ടുവരുമ്പോഴാണ് പ്രജിത ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാറിന്റെ ബ്രേക്ക് തകര്‍ന്നതാണ് അപകടത്തിനു കാരണം.

ചക്കരക്കല്‍ കൊപ്രാക്കളത്തില്‍ ഗോപാലന്‍ കൗസല്യ ദമ്പതികളുടെ മകളാണ് രമാവതി. മക്കള്‍: ശ്രുതി(ബാംഗ്‌ളൂര്‍) ഹൃദ്യ (എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനി ബാംഗ്‌ളൂര്‍) മരുമകന്‍: രാഗേഷ് (എച്ച്. എ. എല്‍ ബാംഗ്‌ളൂര്‍). സഹോദരങ്ങള്‍: ഓമന, സാവിത്രി, ഫല്‍ഗുനന്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തുമണിക്ക്.

Keywords: Kerala, Kannur, Chakkarakkal, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post