കണ്ണൂരില ജ്വല്ലറികളില്‍ നിന്നും കോടികളുടെ സ്വര്‍ണ്ണം കവര്‍ന്നു

Kannur, Kerala, Police, robbery, gold, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: നഗരത്തിലെ ജ്വല്ലറികളില്‍ കവര്‍ച്ച. കോടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നഗരത്തെ ഞെട്ടിച്ചുകൊണ്ട് വന്‍കവര്‍ച്ച നടന്നത്. ബല്ലാര്‍ഡ് റോഡില്‍ ന്യൂസ്‌റ്റോറിന് മുന്‍വശത്തെ കെ.സി നാരായണന്റെ ഉടമസ്ഥതയിലുളള ദുര്‍ഗ ജ്വല്ലറിയിലും തൊട്ടടുത്തുളള സി. സഹജന്റെ ഉടമസ്ഥതയിലുളള സി. എച്ച് കുഞ്ഞിക്കണ്ണന്‍ സില്‍വര്‍ ജ്വല്ലറിയിലുമാണ് കവര്‍ച്ച നടന്നത്. ദുര്‍ഗ ജ്വല്ലറിയുടെ പുറകുവശത്തെ ഇരുമ്പ് വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

വ്യാഴാഴ്ച്ച രാത്രി എട്ടുമണിക്ക് എട്ടുമണിയോടെ കടപൂട്ടിയതായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ കടതുറന്നപ്പോഴാണ് മോഷണവിവരമറിയുന്നത്. ജ്വല്ലറിയുടെ പുറകിലെ വാതിലിന്റെ ഓടാമ്പല്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറന്ന് അകത്തു കടന്നാണ് മോഷണം നടത്തിയത്.ജ്വല്ലറിയില്‍ രണ്ടു ലോക്കറാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ലോക്കല്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരന്ന് അകത്തുണ്ടായിരുന്ന മൂന്ന് കിലോ സ്വര്‍ണ്ണവും നാലരകിലോ വെളളിയും 2,10,000രൂപയുമാണ് കവര്‍ന്നത്.

രണ്ടാമത്തെ ലോക്കറും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനകത്തും സ്വര്‍ണ്ണവും വെളളിയും ഉണ്ടായിരുന്നു. ഇതു നഷ്ടപ്പെട്ടിട്ടില്ല. ജ്വല്ലറിയുടെ പുറകു വശം ഇടുങ്ങിയ സ്ഥലമാണ്. ഇതിനു സമീപമുളള മതില്‍ ചാടിക്കടന്നാണ് മോഷ്ടാക്കള്‍ അകത്തേക്ക് കടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. തൊട്ടടുത്ത സി. എച്ച് കുഞ്ഞിക്കണ്ണന്‍ സില്‍വര്‍ ജ്വല്ലറിയുടെ മുന്‍വശത്തെ ഇരുമ്പു വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് അകത്തു കടന്നത്.

തുടര്‍ന്ന് ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരയ്ക്കുകയായിരുന്നു. ഇവിടെ നിന്നും രണ്ടുകിലോയോളം വെളളിയാഭരണങ്ങള്‍ കവര്‍ന്നു. ഏകദേശം 2.10ലക്ഷം രൂപ നഷ്ടമുളളതായി ഉടമനല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ രാവിലെ ഏഴരയ്ക്ക് ജ്വല്ലറി തുറക്കാനെത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്ന വിവരം പൊലിസില്‍ അറിയിക്കുന്നത്. ദുര്‍ഗ ജ്വല്ലറിയുടെ സമീപത്തു നിന്ന് കവര്‍ച്ചക്കാര്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന സ്ക്രുഡ്രൈവര് കണ്ടെത്തിയിട്ടുണ്ട്. എസ്. പി. രാഹുല്‍ ആര്‍. നായര്‍, എ. എസ്. പി യതീഷ് ചന്ദ്ര, ഡി.വൈ. എസ്. പി പി.സുകുമാരന്‍, ടൗണ്‍ സി. ഐ വിനോദ്കുമാര്‍ എന്നിവര്‍ മോഷണം നടന്ന കടകളില്‍ പരിശോധന നടത്തി. വിരലടയാളവിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവരും സ്ഥത്തെത്തി.

Keywords: Kannur, Kerala, Police, robbery, gold, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post