ചാല: സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയും മാതൃകാഅധ്യാപകനുമായി വര്‍ഷങ്ങളോളം നിറഞ്ഞു നിന്ന ചാല ചിന്‍ടെക് കോളജില്‍ ബിട്ടി മെഹന്തി വീണ്ടും കടന്നുവന്നത് കുറ്റവാളിയുടെ വേഷത്തില്‍. പുട്ടപര്‍ത്തിയില്‍ നിന്നും സംഘടിപ്പിച്ച രാഘവരാജെന്ന വ്യാജപേരില്‍ ബിട്ടി എം.ബി. എ വിദ്യാര്‍ത്ഥിയായി ഉന്നത നിലയില്‍ വിജയിച്ചതും ഏറെക്കാലും അധ്യാപകനായി ജോലി ചെയ്തതും ചാല ചിന്‍ടെകിലായിരുന്നു.
ഒന്നരവര്‍ഷം മുമ്പാണ് ആറടി നീളമുളള ഈ സുമുഖനായ യുവാവ് ചിന്‍ടെകിന്റെ പടിയിറങ്ങിയത്. പിന്നീട് മാടായി എസ്.ബി.ടി ശാഖയില്‍ പ്രബേഷണറി ഓഫീസറായി രാഘവരാജെന്ന പേരില്‍ ആള്‍മാറാട്ടത്തിലൂടെ ജോലി നേടിയ ബിട്ടി പൊലിസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പിടിയിലാവുന്നത്. കടുംനീല ഷര്‍ട്ടും ചാരനിറത്തിലുളള പാന്റസുമണിഞ്ഞ ബിട്ടി യാതൊരുഭാവവ്യത്യാസവുമില്ലാതെയാണ് ചിന്‍ടെകിലെത്തിയത്. കുറഞ്ഞകാലം കൊണ്ട് സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായി അധ്യാപകരുടെയും മികച്ച അധ്യാപകനായി വിദ്യാര്‍ത്ഥികളുടെയും മനം കവര്‍ന്ന ബിട്ടി വ്യക്തിത്വവികസനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്‌ളാസെടുത്തതായി പറയുന്നു.
ബിട്ടി ചിന്‍ടെകില്‍ എം.ബി. എ പഠനത്തിനായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍സിപ്പാള്‍കെ.കെ ഫല്‍ഗുണന്‍ പൊലിസിന് മുമ്പാകെ ഹാജരാക്കി. ബിട്ടി പഠിച്ചിരുന്ന ഭുവനേശ്വറിലെ കലിംഗ ഇന്‍സ് റ്റിറ്റിയൂട്ട്ഒഫ് ടെക്‌നോളജി, കട്ടക്കിലെ സ്‌കൂള്‍, കോളജ് എന്നിവടങ്ങളിലെ രേഖകളുടെ കോപ്പികളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് കൂടുതല്‍ തെളിവെടുപ്പിനായി ബിട്ടിയെ മാടായി എസ്.ബി.ടി ശാഖയിലേക്കും കൊണ്ടുപോയി.

Keywords: Kerala, Kannur, Students, Bitty Mehanthi, school, teacher, police, SBT, Accused, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق