എസ് എസ് എഫ് സംസ്ഥാന സമ്മേളനം: കണ്ണൂരിന് കൗതുകമായി പെട്ടിവരവ്


Kerala, Kannur, SSF,  Donation Box, Conference, 40th anniversary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

കണ്ണൂര്‍: ജീവിതം ആഭാസമല്ല അധര്‍മത്തോടുള്ള സമരമാണ് എന്നമുദ്രാവാക്യമുയര്‍ത്തി അടുത്തമാസം 26 മുതല്‍ 28 വരെ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റുകളില്‍ സ്ഥാപിച്ച സമ്മേളനപ്പെട്ടികള്‍ പ്രവര്‍ത്തകര്‍ സ്‌റ്റേഡിയം കോര്‍ണറിലെത്തിച്ചു. ജില്ലയിലെ അഞ്ഞൂറോളം യൂണിറ്റുകളില്‍ നിന്ന് എട്ട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബൈക്കുകളിലാണ് സമ്മേളനപ്പെട്ടികള്‍ എത്തിച്ചത്.

തെര്‍മകോള്‍, ഫ്ലക്സ്, പേപ്പറുകള്‍ മറ്റു പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് വിവിധ മാതൃകകളിലാണ് സമ്മേളനപ്പെട്ടി നിര്‍മിച്ചത്. വിശുദ്ധ കഅ്ബ, പള്ളികള്‍, താജ്മഹല്‍, വീടുകള്‍, പായക്കപ്പല്‍, കിണര്‍, വറ്റിവരണ്ട പുഴ, ജലസ്രോതസുകള്‍ തുടങ്ങിയ മാതൃകകളില്‍ നിര്‍മിച്ച പെട്ടികള്‍ സ്‌റ്റേഡിയം കോര്‍ണറില്‍ പ്രദര്‍ശനത്തിന് വെച്ചു.

സമ്മേളനപ്പെട്ടികള്‍ ജില്ലയിലെ സുന്നി നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് സഅദി ഉദ്ഘാടനം ചെയ്തു. ഫൈളുര്‍ റഹ്മാന്‍ ഇര്‍ഫാനി അധ്യക്ഷതവഹിച്ചു. ഐ.സി.എഫ് അബുദാബി സോണ്‍ ചെയര്‍മാന്‍ മുസ്ഥഫ ദാരിമി കടാങ്കോട്, കെ പി കമാലുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുള്‍ ഖാദിര്‍ ചൊവ്വ, അബ്ദുര്‍ റശീദ് മെരുവമ്പായി, ശാജഹാന്‍ മിസ്ബാഹി, കെ വി സമീര്‍ പ്രസംഗിച്ചു.

ചിത്രകാരന്‍ കെ കെ ആര്‍ വെങ്ങര, ഇസ്മാഈല്‍ ഇരിക്കൂര്‍, ടി. വി സാജു എന്നിവരടങ്ങിയ സമിതി മികച്ച സമ്മേളനപ്പെട്ടികള്‍ തിരഞ്ഞെടുത്തു. തളിപ്പറമ്പ് ഡിവിഷനിലെ മുതുകട യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കണ്ണൂര്‍ യൂനിറ്റിലെ കുഞ്ഞിപ്പള്ളി, കടൂര്‍ യൂനിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനം നേടി.

Keywords: Kerala, Kannur, SSF,  Donation Box, Conference, 40th anniversary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post