കോഴിക്കോട് ബൈപ്പാസില്‍ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു

Jazim
Rashid
കണ്ണൂര്‍: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ മറിഞ്ഞ് മയ്യില്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായിപരിക്കേറ്റു.

മാണിയൂര്‍ ചെറുവത്തലമൊട്ടയിലെ നെടിച്ചേരി കുഞ്ഞിക്കണ്ടി കുഞ്ഞുമുഹമ്മദിന്റെയും കിഴക്കയില്‍ ഖദിജ ദമ്പതികളുടെ മകന്‍ ബൈത്തുല്‍ മൈമൂനയില്‍ ജാസിം (20), നടിച്ചേരി കുഞ്ഞിക്കണ്ടി അബ്ദുല്‍ഖാദറിന്റെയും  കൂടാളിയിലെ നസീമയുടെയും മകന്‍ബൈത്തുല്‍ ഖമറില്‍ റാഷിദ് (24) എന്നിവരാണ് മരിച്ചത്.

മുസ്തഫസുബൈദ ദമ്പതികളുടെ മകന്‍ ഫാത്വിമ മന്‍സിലില്‍ ഫൈസലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ നിന്നെത്തുന്ന റാഷിദിന്റെ ജ്യേഷ്ടന്‍ ഷഫീഖിനെ കൂട്ടാന്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു മൂവരും.

ഞായറാഴ്ച രാവിലെയാണ് അപകടം. മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം.മൈമൂനയാണ് ജാസിമിന്റെ സഹോദരി. ഷഫീഖ് (ഗള്‍ഫ്), റഷീദ, ഷംസിയ, ഖമറുന്നിസ എന്നിവരാണ് റാഷിദിന്റെ സഹോദരങ്ങള്‍. ജാസിമും റാഷിദും സഹോദരങ്ങളുടെ മക്കളാണ്.മൃതദേഹം ഇന്നലെ അര്‍ദ്ധരാത്രിയോടെ നാട്ടിലെത്തിച്ചു.

Keywords: Obituary, Kerala, Kozhikode, Car Accident, Death, Kerala, Bike, Youth, Injury, Hospital, Sunday, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post