ഭാര്യയ്ക്ക് അനുകൂലമായി വിധി പറഞ്ഞ ജഡ്ജിക്ക് ഭര്‍ത്താവിന്റെ വക ചെരുപ്പ് സമ്മാനം

Kerala, Kannur, Wife, Judge, Husband, chappal, court, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ഭാര്യയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച കുടുംബകോടതി ജഡ്ജിക്ക് ചെരുപ്പ് നല്‍കാന്‍ ശ്‌റമിച്ച മധ്യവയസ്‌കന്‍ പിടിയില്‍. എളയാവൂര്‍ സ്വദേശിയും പ്രതികരണവേദി പ്രവര്‍ത്തകനുമായ വി .വി പ്‌റഭാകരനെയാണ് ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നെ കാലിന് കണ്ണൂര്‍ കോടതി വളപ്പിലാണു സംഘര്‍ഷാവസ്ഥയുണ്ടായത്.

കോടതിഹാളിലെത്തിയ പ്രഭാകരന്‍ കാലിലിട്ട രണ്ടു ചെരിപ്പും എഴുതിയ കത്തും പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് എന്റെ വക ഒരുസമ്മാനമുന്നെ് പറഞ്ഞ് ജഡ്ജിക്ക് കൊടുക്കാനായി ബെഞ്ച് ക്ലാര്‍ക്കിന്റെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. ഇതു താങ്കള്‍ തന്നെ എടുത്തു മാറ്റണമെന്ന് ജഡ്ജ് പറഞ്ഞിട്ടും പ്രഭാകരന്‍ അനുസരിച്ചില്ല. ചെരിപ്പാണെന്നു മനസ്സിലായതോടെ കുടുംബ കോടതി ജഡ്ജി കെ പി പ്‌റസന്നകുമാരി, പ്രഭാകരനെ പുറത്താക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടു.

ജഡ്ജിനെ അപമാനിച്ചുവെന്നാരോപിച്ച് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ഇയാളെ അഭിഭാഷകര്‍ വളഞ്ഞതോടെയാണ് കോടതിവളപ്പ് സംഘര്‍ഷാവസ്ഥയിലായത്. പൊലിസെത്തി പ്രഭാകരനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ അഭിഭാഷകരില്‍ ചിലര്‍ കൈയേറ്റം ചെയ്യുകയും കോടതി വളപ്പിലേക്കുളള കവാടം അടച്ചിടുകയും ചെയ്തു.

പൊലിസെത്തിഗേറ്റ് തുറന്നാണ് പ്‌റഭാകരനെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയത്. ഭാര്യയ്‌ക്കെതിരേ പ്‌റഭാകരന്‍ നല്‍കിയ പരാതി കുടുംബകോടതി തള്ളിയിരുന്നു. ഇതാണ് പ്‌റകോപനത്തിന് കാരണമെന്ന് കരുതുന്നു.ഈ കേസ് ഇയാള്‍ സ്വയം തന്നെയാണിത് വാദിച്ചത്. 

കേരളാതിര്‍ത്തിയില്‍ മാവോവാദി സാന്നിധ്യമുന്നെ സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ മാവോവാദി അനുകൂല പോസ്റ്ററുകള്‍ പതിച്ചതിനു പ്‌റഭാകരനെതിരേ നേരത്തേ പോലിസ് നടപടിയെടുത്തിരുന്നു.

ബെഞ്ച് ക്ലര്‍ക്കിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.

Keywords: Kerala, Kannur, Wife, Judge, Husband, chappal, court, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post