കണ്ണൂരിലെ വാഹനങ്ങള്‍ക്ക് ഇനി ഇരട്ട സീരീസ്

Kerala, Kannur, vehicle, number, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: കണ്ണൂരിലെ വാഹനങ്ങളുടെ നന്പറില്‍ ഇനി ഇരട്ട സീരീസ്. നമ്പറില്‍ കണ്ണൂരിനെ സൂചിപ്പിക്കുന്ന 13ന് ശേഷമുള്ള ഇംഗ്‌ളീഷ് ഒരക്കത്തില്‍ നിന്ന് രണ്ടക്കമായി മാറും. ഇപ്പോള്‍ കെ.എല്‍ 13 ഇസെഡ് 7685 വരെ വാഹന നന്പറുകള്‍ നിരത്തിലിറങ്ങിക്കഴിഞ്ഞു. ഒരാഴ്ച കഴിയുന്നതോടെ കെ.എല്‍ 13 എ എ നമ്പറുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ നല്കിക്കൊണ്ടിരിക്കുന്ന നമ്പറില്‍ നിന്ന് 2000 നമ്പര്‍ അധികംവരെയാണ് ബുക്കിംഗ് ചെയ്യാനുള്ള സൗകര്യം ലഭിക്കുക.

ഈ സീസണില്‍ വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. രണ്ടുമാസം മുന്പ് വരെ ഒരുദിവസം 120 ഓളം വാഹനങ്ങള്‍ ബുക്ക് ചെയ്തിരുന്ന കണ്ണൂര്‍ ഏരിയയില്‍ ഇപ്പോള്‍ 70നും 80നും ഇടയില്‍ വാഹനങ്ങള്‍ക്കാണ് ശരാശരി രജിസ്‌ട്രേഷന്‍ നല്കുന്നത്. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പോകുന്നത് തളിപ്പറന്പ്, തലശ്ശേരി ഏരിയയിലാണ്. തളിപ്പറന്പില്‍ കെ.എല്‍ 59 ജി 4542, തലശ്ശേരിയില്‍ കെ.എല്‍ 58 ജെ 9542 മാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

Keywords: Kerala, Kannur, vehicle, number, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post