പഴയങ്ങാടി: ആള്‍മാറാട്ടം നടത്തി ജോലി സമ്പാദിച്ച ബിട്ടി മെഹന്തിയെ മാടായി എസ്.ബി.ടി ബ്രാഞ്ചില്‍ നിന്നും പുറത്താക്കിയതായി ശാഖാ മാനേജര്‍ അറിയിച്ചു. പ്രൊബേഷണറി ഓഫീസറായാണ് ജര്‍മ്മന്‍ യുവതിയെ മാനംഭംഗം ചെയ്ത കേസില്‍ തടവുശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി മുങ്ങിയ ബിട്ടി രാഘവരാജെന്ന പേരില്‍ ജോലി സമ്പാദിച്ചത്.
ബിട്ടിയെയും കൊണ്ട് കൂടുതല്‍ തെളിവെടുപ്പിനായി ചൊവ്വാഴ്ച്ച മംഗളയില്‍ രാജസ്ഥാനിലേക്ക് പുറപ്പെട്ട തളിപ്പറമ്പ് സി. ഐ എ.വി ജോണിന്റെ നേതൃത്വത്തിലുളള സംഘം വ്യാഴാഴ്ച ഉച്ചയോടെ രാജസ്ഥാനിലെത്തും. ഇതേട്രയിനില്‍ കണ്ണൂരില്‍ നിന്നും രാജസ്ഥാനിലേക്ക് മടങ്ങുന്ന കാല്‍വാര്‍ എസ്. ഐ ഹേമന്ദ് ശര്‍മ്മയുമായി കേരളാ പൊലീസ് കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. ഫസ്റ്റ് ക്‌ളാസ് എ.സിയിലാണ് ബിട്ടിയെയും കൂട്ടി പഴയങ്ങാടി എസ്. ഐ അനില്‍കുമാര്‍, പരിയാരം എ.എസ്. ഐ കുഞ്ഞിക്കണ്ണന്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം രാജസ്ഥാനിലേക്ക് തിരിച്ചത്.
ട്രെയിന്‍ യാത്രാവേളയില്‍ ശാന്തനായി കാണപ്പെടുന്ന ബിട്ടി താന്‍ രാഘവരാജ് തന്നെയാണെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴുളളതെന്നും കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനായി കൂടുതല്‍ സമയം ഉറങ്ങിതീര്‍ക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഒഡീഷ സ്വദേശിയായ ബിട്ടി മെഹന്തിയുടെ കേസ് അന്വേഷണം ഏകോപിക്കാനും കൂടുതല്‍ വിവരങ്ങള്‍ തേടാനും തളിപ്പറമ്പ് ഡി.വൈ. എസ്. പി കെ. എസ് സുദര്‍ശനന്‍ ബുധനാഴ്ച ഉച്ചയോടെ കരിപ്പൂരില്‍ നിന്നുളള ജെറ്റ് എയര്‍വേഴ്‌സില്‍ ഡല്‍ഹിയിലേക്ക് പോയി. സി. ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ ഒരുസംഘം പുട്ടപര്‍ത്തിയിലേക്കും കേസന്വേഷണത്തിനായി പോയിട്ടുണ്ട്.

Keywords: Kerala, Kannur, Bitti Mohanti, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق