കണ്ണൂര്‍ നഗരസഭയ്ക്ക് 79.14 കോടി രൂപയുടെ ബഡ്ജറ്റ്

cash
ഓഫീസില്‍ നിരീക്ഷണ കാമറകള്‍, നഗരത്തില്‍ സൗരോര്‍ജ്ജ ഹൈമാസ്റ്റ് ടവറുകള്‍ 

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയ്ക്ക് 2013-14 വര്‍ഷം 79,14,36,751 രൂപ വരവും 74,43,42,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ്. തിങ്കളാഴ്ച രാവിലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാനും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ സി. സമീറാണ് 4,70,94,751 രൂപ നീക്കിയിരിപ്പ് പ്‌റതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചത്.

എസ്.എന്‍ പാര്‍ക്കിനടുത്ത് നഗരസഭയുടെ സ്ഥലത്ത് സ്ഥിതിചെയ്യുന്ന സിനിമാ തീയേറ്റര്‍ പൊളിച്ചുമാറ്റി പയ്യാമ്പലം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി നിര്‍മ്മിക്കുന്ന വാട്ടര്‍ ടാങ്കിനുള്ള സ്ഥലം കഴിച്ച് ബാക്കിയുള്ള സ്ഥലത്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മോഡേണ്‍ തീയേറ്ററും എന്റര്‍ടൈന്‍മെന്റ് സെന്റര്‍ ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് അനവ്യൂ നിര്‍മ്മിക്കാന്‍ ബഡ്ജറ്റില്‍ 50 ലക്ഷം രൂപ നീക്കിവച്ചു. നഗരത്തില്‍ ഇപ്പോഴുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ തുടര്‍ച്ചയായി വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ബദല്‍ പരിപാടിയായി സൗരോര്‍ജ്ജം ഉപയോഗിച്ച് ഹൈമാസ്റ്റ് ടവറുകള്‍ സ്ഥാപിക്കാനും പരിപാടിയുണ്ട്. എ.കെ.ജി ജംഗ്ഷന്‍, താലൂക്ക് ഓഫീസ്, പൊലീസ് ക്‌ളബ്ബ് ജംഗ്ഷന്‍, പയ്യാന്പലം ഗേള്‍സ് സ്‌കൂള്‍ ജംഗ്ഷന്‍, തയ്യില്‍ ബസാര്‍, പ്‌റസ്‌ക്‌ളബ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയാണ് നീക്കിവച്ചത്.

പീതാംബര പാര്‍ക്ക് ട്‌റാഫിക് സര്‍ക്കിള്‍ നിര്‍മ്മാണത്തിനും 10 ലക്ഷവും മൃഗാശുപത്‌റിക്ക് സമീപം ബസ് വേ നിര്‍മ്മിക്കാനും 10 ലക്ഷം വീതം വകയിരുത്തി. ദീര്‍ഘദൂരടൗണ്‍ സര്‍വീസ് ബസുകളിലേക്ക് സുഗമമായി യാത്‌റക്കാര്‍ക്ക് കയറിയിറങ്ങി പോകുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും മൃഗാശുപത്‌റിക്ക് സമീപംസ്ഥലം വിട്ടുകിട്ടുന്ന മുറക്ക് ബസ് വേ നിര്‍മ്മിക്കാനാണ് ലക്ഷ്യം. മുനിസിപ്പല്‍ ഹൈസ്‌കൂളിന് സമീപം എക്‌സിബിഷന്‍ ആന്‍ഡ് മിനി കോണ്‍ഫറന്‍സ് ഹാള്‍ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ നീക്കിവച്ചു.
തായത്തെരുസിറ്റിതയ്യില്‍ചൊവ്വ റോഡ് ഫുട്പാത്ത് പരിഷ്‌കരണത്തിനായി 25 ലക്ഷവും സ്ഥാപനആസ്തി സംരക്ഷണത്തിനായി 10 ലക്ഷവും വകയിരുത്തി. താവക്കര ഫയര്‍ സ്‌റ്റേഷന്‍ മുന്‍വശം റോഡ് വീതികൂട്ടി പരിഷ്‌കരിക്കാന്‍ 20 ലക്ഷംരൂപയാണ് വകയിരുത്തിയത്.

ജീവിതശൈലി രോഗങ്ങള്‍ തടയുന്നതിന് ബോധവത്കരണം, വ്യായാമം, ഫിറ്റ്‌നെസ് സംവിധാനം എന്നിവ ഉള്‍പ്പെടുത്തി താവക്കരയില്‍ ജീവിതശൈലി രോഗ സംരക്ഷണകേന്ദ്‌റം സ്ഥാപിക്കുന്നതിന് അഞ്ചുലക്ഷവും മരക്കാര്‍ക്കിയില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം സ്ഥാപിക്കുന്നതിന് 25ലക്ഷവും നീക്കിവച്ചു. മരക്കാര്‍ക്കിയിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ഉന്നത നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയമാക്കി മാറ്റുന്നതിനാണ് തുക. സീനിയര്‍ സിറ്റിസണ്‍സ് ഡേ ഹോം നവീകരണത്തിന് അഞ്ചുലക്ഷവും കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് അപേക്ഷിക്കുന്ന ദിവസം തന്നെ നല്കുന്ന സംവിധാനം സജ്ജമാക്കുന്നതിന് രുലക്ഷവും വകയിരുത്തി. നഗരസഭ ഓഫീസിലും പുറത്തുമുള്ളവര്‍ക്കായി ക്യാന്റീനും കാറ്ററിംഗ് സര്‍വീസും നടക്കുന്നതിന് സ്വാദിഷ്ട ക്യാന്റീന്‍ സ്ഥാപിക്കും. അഞ്ചുലക്ഷം ഇതിനായി നീക്കിവച്ചിട്ടു്.

ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും വേഗത്തിലും ആക്കാനും ലക്ഷ്യമുണ്ട്. പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ചെയര്‍മാന്‍, സെക്‌റട്ടറി, വൈസ് ചെയര്‍മാന്‍, മുനിസിപ്പല്‍ എന്‍ജിനിയര്‍ തുടങ്ങിയവരുടെ ഓഫീസില്‍ നിരീക്ഷണ കാമറ സ്ഥാപിക്കും. ഓഫീസില്‍ വരുന്നവര്‍ക്ക് കുടിവെള്ള സംവിധാനവും ഒരുക്കും. ഇതിനായി 10ലക്ഷം നീക്കിവച്ചു. മരക്കാര്‍ക്കിയില്‍ പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കാനുള്ള ആധുനിക കേന്ദ്‌റം സ്ഥാപിക്കും. അനധികൃത കെട്ടിട നിര്‍മ്മാണം, സ്ഥല കൈയേറ്റം, പൊതു സ്ഥലങ്ങളിലെ മാലിന്യനിക്ഷേപം, അനധികൃത പാര്‍ക്കിംഗ്, റോഡ് അരികുകള്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയവ നിരീക്ഷിച്ച് കത്തെി ഉടന്‍ നടപടിയെടുക്കാന്‍ റാപ്പിഡ് ആക്ഷന്‍ മൊബൈല്‍ ഫോഴ്‌സ് രൂപീകരിക്കും. ഇതിനായി രണ്ട് വാഹനങ്ങള്‍ പുതുതായി വാങ്ങും.

ഈ ഇനത്തില്‍ 15 ലക്ഷം രൂപ വകയിരുത്തി. ഓരോ വാര്‍ഡിലും അടിയന്തര പ്‌റവര്‍ത്തനങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപപ്‌റകാരം മൊത്തം രുകോടി 10 ലക്ഷം നീക്കിവച്ചു. ഇതിന് പുറമെ ചേരി പ്‌റദേശങ്ങളില്‍ വാസയോഗ്യമായ വീടുവച്ചുകൊടുക്കാനും ഓഫീസ് റിക്കാഡ് റൂം ആന്‍ഡ് സ്ട്‌റോംഗ് റൂം നിര്‍മ്മാണത്തിനും ബഡ്ജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ബഡ്ജറ്റ് ചര്‍ച്ച 27ന് രാവിലെ 11 മണിക്ക് നടക്കും. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു.


Keywords: Kerala, Kannur, Cash, crore, Fund, Cricket, stadium, road, Camera, tower, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم