മുഴപ്പിലങ്ങാട് കാനറ ബാങ്കില്‍ കവര്‍ച്ചാശ്രമം

മുഴപ്പിലങ്ങാട്: ദേശസാത്കൃത ബാങ്കിന്റെ ശാഖയില്‍ കവര്‍ച്ചാശ്രമം. കാനറബാങ്കിന്റെ മുഴപ്പിലങ്ങാട് ശാഖയിലാണ് കവര്‍ച്ചാശ്രമം നടന്നത്. കെട്ടിടത്തിന്റെ പുറകുവശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് ഇരുമ്പുകമ്പികള്‍ വളച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.

എന്നാല്‍ സ്‌ട്രോഗ് റൂം ഉള്‍പ്പെടെയുളള ഭാഗങ്ങളിലേക്ക് കടന്നില്ല. ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. പണമോ സ്വര്‍ണ്ണാഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച്ച രാത്രിയാണ് മോഷണശ്രമം നടക്കുന്നത്. രാവിലെ ജീവനക്കാര്‍ ബാങ്കിലെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

ബാങ്കിന്റെ പ്രധാനകവാടം, സ്‌ട്രോംഗ് റൂം എന്നിവയെ മാത്രം ബന്ധിപ്പിച്ചാണ് ഇവിടെ സുരക്ഷാക്രമീകരണമായ സൈറണ്‍ സജ്ജീകരിച്ചിട്ടുളളത്. ഇതു മനസിലാക്കിയ മോഷ്ടാക്കള്‍ പ്രധാന കവാടം ഒഴിവാക്കി പിന്‍വശത്തൂടെ കടന്ന് കവര്‍ച്ച നടത്താനാണ് പദ്ധതിയിട്ടതെന്ന് പൊലീസ് സംശയിക്കുന്നു. എടക്കാട് എസ്. ഐ പി.കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുളള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും അന്വേഷണം നടത്തി.

Keywords: Kerala, Kannur, Muzhappilangad, Canara Bank, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post