അണ്‍ എയ്ഡഡ് മേഖലയില്‍ കൂട്ടപിരിച്ചുവിടല്‍

Kerala, Kannur, Group, suspension, un aided sector, Kerala News, International News, National News,
കണ്ണൂര്‍: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട അധ്യാപകരെയും ജീവനക്കാരെയും അണ്‍ എയ്ഡഡ് സി.ബി. എസ്. ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കൂട്ടത്തോടെ പിരിച്ചു വിടുന്നു. ജില്ലയിലെ പത്തോളം സ്ഥാപനങ്ങളിലെ നൂറിലേറെ ജീവനക്കാര്‍ക്കാണ് മാനേജ് മെന്റുകള്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മറ്റു മാനേജ് മെന്റുകളും ഈ വഴിക്ക് തന്നെ നീങ്ങികൊണ്ടിരിക്കുന്നുവെന്നാണ് സൂചന. പിരിച്ചുവിടാന്‍ നോട്ടീസ് ലഭിച്ചവരില്‍ ഏറെയും സ്ത്രീകളാണ്.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുളള മിനിമം വേതനം നല്‍കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ കൂടുതല്‍ അധ്യാപകരെയും ജീവനക്കാരെയും കൊണ്ട് സ്ഥാപനം നടത്തികൊണ്ടു പോകാന്‍ കഴിയില്ലെന്നാണ് മാനേജ് മെന്റുകളുടെ നിലപാട്. നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെയും സി.ബി.എസ്.ഇ ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണ് യാതൊരു മുന്നറിയിപ്പും കൂടാതെയുള്ള പിരിച്ചു വിടലെന്ന് അധ്യാപകര്‍ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കേരള അണ്‍എയ്ഡഡ് ആന്റ് പ്‌റൈവ?റ്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെ.യു.പി.ടി.ഒ) ജില്ലാ കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ ദിവസം എടക്കാട് പെര്‍ഫെക്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുപ്പതോളം അധ്യാപകര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടിസ് നല്‍കിയത്. കഴിഞ്ഞ രണ്ടിനാണ് മാര്‍ച്ച് 31നകം പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ഒപ്പിട്ട നോട്ടീസ് നല്‍കിയിരിക്കുന്നത്. അധ്യാപകരെ കൂടാതെ മറ്റ് സ്റ്റാഫുകള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

മാനേജ്‌മെന്റുമായി സംഘടനാ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും പിരിച്ചു വിടല്‍ നോട്ടീസ് പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതിനെ തുടര്‍ന്ന് സമരത്തിനൊരുങ്ങുകയാണ് അധ്യാപകരും ജീവനക്കാരും.

കഴിഞ്ഞ 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സ്‌കൂള്‍ തുടങ്ങിയ കാലം തൊട്ട് അടുത്ത കാലത്ത് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് വരെ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

ജില്ലയില്‍ അണ്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നതിനെ ശക്തമായ പ്രക്ഷോഭമാരംഭിക്കാന്‍കെ.യു.പി.ടി.ഒ ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി അനൂപ് എരിമറ്റം, പി .സി വിവേക്, പി .വി ഭാസ്‌കരന്‍, പി. പ്‌റീത എന്നിവര്‍ പ്രസംഗിച്ചു. കെ .കെ സുരേഷ് അധ്യക്ഷത വഹിച്ചു.


Keywords: Kerala, Kannur, Group, suspension, un aided sector, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post