പയ്യന്നൂര്‍: ജോലിക്കിടയില്‍ നെല്ലുകുത്ത് യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ജീവനക്കാരി മരണമടഞ്ഞു. പാണപ്പുഴയിലെ പൊയില്‍ അനിലിന്റെ ഭാര്യ കപ്പണക്കാല്‍ ജിഷയാ(29)ണ് മരിച്ചത്. വെളളിയാഴ്ച രാവിലെ പതിനൊന്നരയോടെ പാണപ്പുഴ പുതിയ പോസ്റ്റ് ഓഫീസിന് സമീപത്തെ ജ്യോതി റൈസ് മില്ലിലാണ് അപകടം.
മെഷീന്‍ പ്രവര്‍ത്തിക്കുന്നതിനിടെയില്‍ ഷാള്‍ ബെല്‍റ്റില്‍ കുരുങ്ങി മുറുകുകയായിരുന്നു. ജിഷ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. കഴുത്തില്‍ മുറിവേറ്റ പാടുണ്ട്. ഒന്നരവര്‍ഷമായി റൈസ് മില്ലില്‍ ജോലി ചെയ്തുവരികയായിരുന്നു. പഴയപോസ്‌റ്റോഫീസിനു സമീപമാണ് താമസം. പ്രാപ്പൊയില്‍ കക്കോട്ടെ എക്കല്‍ ഗോവിന്ദന്‍ കപ്പണക്കാല്‍ ജാനകി ദമ്പതികളുടെ മകളാണ്. മക്കള്‍: അരുണിമ, ആദിത്രയ. സഹോദരന്‍ : പരേതനായ ലജീഷ്.

Keywords: Kerala, Kannur, Payyannur, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق