ബഡ്ജറ്റ്കണ്ണൂരിന് ആശ്വാസമായി

Kerala, Kannur, K.M Mani, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റ് കണ്ണൂരിന് ആശ്വാസമായി. കേരകൃഷിക്കാര്‍ക്ക് പ്രതീക്ഷയേകി കൊണ്ട് നടപ്പിലാക്കുന്ന നീര യൂണിറ്റ് കണ്ണൂരിന് ഗുണം ചെയ്യും. 15 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ കെയര്‍ സെന്റര്‍, അഴീക്കല്‍ ഉള്‍പ്പെടുന്ന തീരദേശജലാഗതാഗത പദ്ധതിയ്ക്കായി 15 കോടി ചിലവഴിക്കുന്നതും ജില്ലയ്ക്കു അനുഗുണമാകും.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ലോകനിലവാരത്തിലുളള ഇന്റര്‍ യൂട്ടിലിറ്റി സെന്റര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാലയില്‍ ജീവശാസ്ത്രവിഭാഗത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. പത്തുകോടി രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ ഉള്‍പ്പെട്ട സഹകരണ സംഘങ്ങള്‍ ശക്തിപ്പെടുത്താന്‍ നടപ്പിലാക്കുന്ന ധാര പദ്ധതി സഹകരണസംഘങ്ങളുടെ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയെ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം തളിപ്പറമ്പ്, ഹൊസ്ദുര്‍ഗ് ഉള്‍പ്പെടെയുളള 16 താലൂക്കുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പരമ്പരാഗതതൊഴില്‍മേഖലയായ കൈത്തറിയ്ക്ക് ബഡ്ജറ്റില്‍ 76.76കോടി വകയിരുത്തിയത് ആശ്വാസം പകര്‍ന്ന നടപടികളിലൊന്നാണ്.

കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ ഇന്റര്‍ഗ്രേറ്റഡ് ബിസിനസ് ഹബുകള്‍ രൂപീകരിക്കാന്‍ അഞ്ചുകോടിരൂപ ബഡ്ജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. തലശേരി മാഹി ബൈപ്പാസിന് അഞ്ചുകോടി അനുവദിച്ചത് കണ്ണൂരിന്റെ വികസനത്തിന് നാഴികകല്ലാവും. പാപ്പിനിശേരിയില്‍ ഖാദിബോര്‍ഡിന്റെ സ്ഥലത്ത് ഗ്രാമവ്യവസായ പാര്‍ക്ക് വരുന്നതും കണ്ണൂര്‍ വനിതാ ഐ.ടി. ഐ ഉള്‍പ്പെടെ അഞ്ചെണ്ണത്തിന്റെ നിലവാരം ഉയര്‍ത്താന്‍ മൂന്ന് കോടി അനുവദിച്ചതും കണ്ണൂരിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്.

Keywodrs: Kerala, Kannur, K.M Mani, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post