റെയ്ഡ്‌കോ ടവര്‍ ഉദ്ഘാടനം 16ന്

RAIDCO in Kannur
കണ്ണൂര്‍: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ വളര്‍ച്ചയുടെ ഒരു ഘട്ടം കൂടി പിന്നിടുന്നു. കണ്ണൂര്‍ എസ്.പി.സി.എ. റോഡില്‍ നിര്‍മ്മിച്ച ഹെഡ് ഓഫീസ് കെട്ടിടമായ റെയ് ഡ്‌കോ ടവറിന്റെ ഉദ്ഘാടനം 16ന് രാവിലെ 11 മണിക്ക് സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് ചെയര്‍മാന്‍ പി.കെ. നാരായണന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്‌റി കെ.പി. മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഷോറൂമിന്റെ ഉദ്ഘാടനം മന്ത്‌റി കെ.സി. ജോസഫ് നിര്‍വ്വഹിക്കും.

സംസ്ഥാനത്ത് 37 ബ്രാഞ്ചുകള്‍, മൂന്ന് സ്‌പെയര്‍ പാര്‍ട്‌സ് ഷോറൂമുകള്‍, നാല് ആഗ്‌റോ സര്‍വ്വീസ് സെന്ററുകള്‍ എന്നിവ റെയ്ഡ്‌കോയ്ക്ക് കീഴിലുണ്ട്. കഞ്ചിക്കോട് പമ്പ് സെറ്റ് നിര്‍മ്മാണ യൂണിറ്റ്, അന്റമാനിലെ ആഗ്‌റോ മെഷിണറി യൂണിറ്റ്, മാവിലായിയിലെ കറിപൗഡര്‍ യൂണിറ്റ്, മട്ടന്നൂരിലെ ഫ്‌റൂട്ട് സ്‌കാനിംഗ് യൂണിറ്റ്, കണ്ണോത്തുംചാലിലെ അഗ്രികള്‍ച്ചറല്‍ വര്‍ക്ക് ഷോപ്പ്/റബ്ബര്‍ റോളര്‍ നിര്‍മ്മാണ യൂണിറ്റ് എന്നിവയാണ് ഉത്പാദക യൂണിറ്റുകള്‍. 217 പേര്‍ ജോലിചെയ്യുന്ന റെയ്ഡ്‌കോ പ്‌റവര്‍ത്തന ലാഭം കൈവരിച്ചതായും സഞ്ചിത നഷ്ടം കുറച്ചുകൊിരിക്കുകയാണെന്നും പി.കെ. നാരായണന്‍ പറഞ്ഞു.

സ്വന്തമായി നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് പുറമെ പ്രമുഖ കമ്പനികളുടെ കാര്‍ഷിക ഉപകരണങ്ങള്‍ റെയ്ഡ്‌കോ വഴി വിതരണം ചെയ്യുന്നു. മാലിന്യ സംസ്‌കരണം പ്രധാന പ്രശ്‌നമായി മാറിയ കാലത്ത് വിവിധ അളവുകളിലുള്ള ബയോഗ്യാസ് പ്‌ളാന്റുകളും നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു്. ഇതിന് ശുചിത്വമിഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അഞ്ചു ടണ്‍ മാലിന്യസംസ്‌കരണത്തിനുള്ള പ്ലാന്റുകള്‍ പോലും നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. കറി പൗഡര്‍ യൂണിറ്റ് രുവര്‍ഷം കൊണ്ട്. ലാഭകരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

റെയ്ഡ്‌കോ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് വാങ്ങുമ്പോള്‍ ടെന്‍ഡര്‍ ഒഴിവാക്കുന്ന നേരത്തെയുള്ള രീതി പുനഃസ്ഥാപിക്കണം. കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണം ബാങ്കുവഴിയാക്കുന്നത് റെയ്ഡ്‌കോയെ ദോഷകരമായി ബാധിക്കുമെന്നും പി.കെ. നാരായണന്‍ അഭിപ്രായപ്പെട്ടു. ഡയറക്ടര്‍മാരായ എന്‍. ബാലന്‍, പി. പുരുഷോത്തമന്‍, മാനേജിംഗ് ഡയറക്ടര്‍ സി.പി. മനോജ് കുമാര്‍, ജനറല്‍ മാനേജര്‍ കെ.എം. മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, RAIDCO, Tower, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post