വളപട്ടണം: കടവ് സൂപ്പര്‍ വൈസര്‍ രണ്ട് മണല്‍ വാരല്‍ തൊഴിലാളികളെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ ബീഹാര്‍ ബക്ഷര്‍ സ്വദേശികളായ വിനോദ്(30) ധര്‍മ്മേന്ദ്ര(28) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ വിനോദിന്റെ നില അതീവഗുരുതരമാണ്.
ചൊവ്വാഴ്ച്ച രാത്രി പത്തുമണിക്കാണ് സംഭവം. ബോട്ട് ജെട്ടിക്ക് സമീപം വച്ച് കാവും വാതുക്കല്‍ കുരിക്കളത്ത് മുഹമ്മദ് കുഞ്ഞി കാര്‍ ഇരുവരുടെയും ദേഹത്ത് ഓടിച്ചു കയറ്റിയെന്നാണ് പരാതി.മദ്യപാനവുമായി ബന്ധപ്പെട്ട തര്‍ക്കമാണത്രെ അക്രമത്തിന് കാരണം. ഒരുകടവില്‍ നിന്ന് മണലെടുക്കുന്ന സൊസെറ്റിയുടെ സൂപ്പര്‍ വൈസറാണ് മുഹമ്മദ് കുഞ്ഞി.
അക്രമത്തിനിരയായ തൊഴിലാളികള്‍ മറ്റൊരു കടവില്‍ നിന്ന് പൂഴിവാരുന്നവരാണ്. സംഭവദിവസം രാത്രി തന്നെ മുഹമ്മദ് കുഞ്ഞിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: Kerala, Kannur, Valappattanam, Sand, Car, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment