അന്‍വര്‍ വധക്കേസ് വിചാരണ വ്യാഴാഴ്ച തുടങ്ങും

Kerala, Kannur, Anwar case,murder case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Anwar
തളിപ്പറമ്പ്: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പട്ടുവംകടവിലെ അന്‍വര്‍ വധക്കേസിന്റെ വിചാരണ വ്യാഴാഴ്ച തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. 2011 ജൂലൈ അഞ്ചിന് കാവുങ്കലില്‍വച്ചാണ് കൊല നടന്നത്. കാവുങ്കലിലെ ഒരു വീട്ടില്‍ പെയിന്റിംഗ് ജോലി കഴിഞ്ഞ കൈകഴുകുമ്പോള്‍ ഒരു സംഘം മാരകായുധങ്ങളുമായെത്തി അന്‍വറിനെ വെട്ടിക്കൊല്ലുകയായിരുന്നു.

കൂടെയുണ്ടായിരുന്ന ജസീലിന് മാരകമായിപരിക്കേറ്റു. സി.പി.എം ലോക്കല്‍ സെക്രട്ടറി ആനക്കീല്‍ ചന്ദ്രന്‍, പട്ടുവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, പട്ടുവം മുറിയാത്തോട് കാവുങ്കല്‍ സ്വദേശികളായ കണ്ണന്‍, സന്ദീപ്, സുനില്‍കുമാര്‍, പ്രമോദ്, സതീശന്‍, പ്രശാന്ത്, ശ്രീനിവാസന്‍, മിനേഷ്, രഞ്ജിത്ത്, സജീഷ്, അനൂപ്, രതീഷ്, അനില്‍കുമാര്‍, ഡെന്നിസ്, രാജു, അരുണ്‍, സുമേഷ്, ബാബുരാജ്, രാമകൃഷ്ണന്‍, സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇതില്‍ ബാബുരാജ്, രാമകൃഷ്ണന്‍ എന്നിവരൊഴികെ ബാക്കി 20 പേരും കൊലക്കേസില്‍ പ്രതികളാണ്. പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിനാണ് ബാബുരാജിനും രാമകൃഷ്ണനുമെതിരെ കേസെടുത്തത്. പട്ടുവം കടവിലെ സി.കെ ദില്‍ഷാദ്, ജസീല്‍, സി.കെ റഷീദ്, സി.കെ റാഷിദ്., കുഞ്ഞിമുറ്റത്തെ പി. പി പ്രമോദ്, കാവുങ്കലിലെ കച്ചവടക്കാരന്‍ എം. പി മുസ്ത്വഫ, കെ.സി സ്‌റ്റോര്‍ ഉടമ കെ.സി ഗോവിന്ദന്‍ എന്നിവര്‍ കേസിലെ ദൃക് സാക്ഷികളാണ്.

അന്‍വറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ മംഗലാപുരത്തെ ഡോ. പാട്രിക് റസ് ലോറി ഉള്‍പ്പെടെ 59 പേരാണ് കേസില്‍ സാക്ഷികള്‍. ബി. എസ്. എന്‍. എല്‍, ഐഡിയ, വോഡാഫോണ്‍ മൊബൈല്‍ കമ്പനികളുടെ എറണാകുളം നോഡല്‍ ഓഫീസര്‍മാര്‍, സി. ഐമാരായ കെ. ഇ പ്രേമചന്ദ്രന്‍, ജോഷി, ജോണ്‍, മധുസൂദനന്‍ എന്നിവരും കേസിലെ സാക്ഷികളാണ്. പ്രൊസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ സി.കെ ശ്രീധരനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. നിക്കോളാസ് ജോസഫും ഹാജരാകും.

Keywords: Kerala, Kannur, Anwar case,murder case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post