പെരളശേരി: കുടിവെളളവിതരണ സംവിധാനം സ്വകാര്യവത്കരിക്കാനുളള ശ്രമങ്ങളാണ് യു. ഡി. എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ പറഞ്ഞു. പെരളശേരിയില്‍ എ.കെ.ജി ദിനാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെകുടിവെളളം മുട്ടിക്കുന്ന ഇത്തരം പദ്ധതികള്‍ ഒരുകാരണവശാലും അനുവദിക്കില്ല. വിജിലന്‍സിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് യു.ഡി. എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ടൈറ്റാനിയം അഴിമതിയടക്കമുളള കേസുകളില്‍ യു. ഡി. എഫ് മന്ത്രിമാരെയും നേതാക്കളെയും വിജിലന്‍സിനെ ഉപയോഗിച്ച് കുറ്റവിമുക്തമാക്കുകയാണ് ചെയ്യുന്നത്. യു. ഡി. എഫ് ഭരണത്തില്‍ നാടിനെ പുറകോട്ടടിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്.
മുസ്ലീം ലീഗിനെ പ്രീണിപ്പിക്കുന്നതിനെതിരെ എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ഒന്നിച്ചിരിക്കുകയാണ്. സമുദായ ശക്തികളുടെ ഈ ഒത്തുചേരല്‍ നാടിനെ പുറകോട്ടടിപ്പിക്കുകയാണ് ചെയ്യുക. കേന്ദ്രസര്‍ക്കാര്‍ സി.ബി. ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ് പിന്തുണ പിന്‍വലിച്ചതിന്റെ പിറ്റേന്ന് ഡി. എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ വീട്ടില്‍ സി.ബി. ഐ റെയ്ഡ് നടത്തിയത്. ഇതു യു.പി. എയെ പിന്താങ്ങുന്ന മുലായംസിംഗിനുളള മുന്നറിയിപ്പാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സുന്ദരയ്യ ജന്മശതാബ്ദിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച സുവനീര്‍ പിണറായി വിജയന്‍ സി. പി. എം ജില്ലാസെക്രട്ടറി പി.ജയരാജന് നല്‍കി പ്രകാശനം ചെയ്തു. പി.വി ഭാസ്‌കരന്റെ അദ്ധ്യക്ഷതയില്‍ സി. പി. എം സംസ്ഥാനകമ്മിറ്റിയംഗം എം. എം മണി, എം.വിജയരാജന്‍, എന്‍. ചന്ദ്രന്‍, ചന്ദ്രന്‍കിഴുത്തളളി എന്നിവര്‍ പ്രസംഗിച്ചു.കെ.വി ബാലന്‍ സ്വാഗതം പറഞ്ഞു.
എ.കെ.ജി ചരമദിനാചരണത്തിന്റെ ഭാഗമായി ഐവര്‍കുളത്തുളള ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും റെഡ് വളന്‍ഡിയര്‍മാര്‍ച്ചും ബഹുജനറാലിയും നടന്നു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Kerala, Kannur, Pinarayi Viajayan, CPM.
Post a Comment