പയ്യന്നൂര്‍: ആള്‍മാറാട്ടക്കേസില്‍ കണ്ണൂരില്‍ അറസ്റ്റിലായ ബിട്ടി മഹന്തിയെ തുടരന്വേഷണത്തിന് രാമതും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷപയ്യന്നൂര്‍ ഒന്നാംക്ലാസ് മജിസ്ട്‌റേറ്റ് കോടതി തളളി.
ബിട്ടിയെ അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തയുടന്‍ കേസന്വേഷണത്തിന്റെ ഭാഗമായി കോടതി പത്ത് ദിവസം ബിട്ടിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനുശേഷം ബിട്ടിയെ കഴിഞ്ഞ 20ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
വീണ്ടും കസ്റ്റഡിയില്‍വാങ്ങി ബിട്ടിയെ ഒഡീഷയില്‍കൊണ്ടുപോയി നേരിട്ട് തെളിവെടുക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. അറസ്റ്റിലായത് ബിട്ടി മൊഹന്തിയാണെന്ന് ഉറപ്പിക്കാനുള്ള വ്യക്തമായ രേഖകള്‍ കിട്ടാത്തതാണ് കേസന്വേഷണത്തെ സങ്കീര്‍ണ്ണമാക്കിയത്.
നിരവധി രേഖകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെങ്കലും കോടതിയില്‍ ഹാജരാക്കാന്‍ മാത്രമുളള ആധികാരികമായ രേഖകളല്ല ഇവയെന്നാണ് സൂചന. പിടിയിലായത് രാഘവരാജല്ല ബിട്ടിയാണെന്ന് തെളിയിക്കാന്‍ ബിട്ടിയെ ഡി.എന്‍.എ പരിശോധനക്ക് വിധേയനാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി പയ്യന്നൂര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാഘവരാജെന്ന പേരിലാണ് ബിട്ടി ചിന്‍ടെക്കില്‍ എം.ബി.എ ബിരുദമെടുത്തതും മാടായി എസ്ബിടി ശാഖയില്‍ പ്രബേഷണറി ഓഫീസറായി ജോലി നേടിയതും.
ബിട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ വക്കാലത്തിലും രാഘവരാജ് എന്നുതന്നെയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതാണ് പോലീസില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. കേരള പോലീസിന്റെ കസ്റ്റഡിയില്‍ ബിട്ടിയെ കോടതി വിട്ടുകൊടുക്കാഞ്ഞത് കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുയര്‍ന്നിട്ടു്.കസ്റ്റഡിയില്‍ വിട്ടു കിട്ടാത്ത സാഹചര്യത്തില്‍ പോലീസ് തനിച്ച് കേസന്വോഷണത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ പോയി തെളിവു ശേഖരിക്കേഅവസ്ഥയിലാണ്.

Keywords: Kerala, Kannur, Bitti Mehanthi, Police, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment