Home » , , » കുപ്രസിദ്ധ മോഷ്ടാവ് അഹമ്മദ് കബീര്‍ അറസ്റ്റില്‍

കുപ്രസിദ്ധ മോഷ്ടാവ് അഹമ്മദ് കബീര്‍ അറസ്റ്റില്‍

Written By Kasargodvartha on Mar 22, 2013 | 12:05 AM

Kerala, Kannur, Valapattanam, robbery, accused, police, arrest, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
വളപട്ടണം: നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് പളളിക്കരയിലെ നടുക്കണ്ടി വീട്ടില്‍ അഹമ്മദ് കബീറിനെ വളപട്ടണം സി. ഐ കെ.ബാലകൃഷ്ണന്‍ നായര്‍ അറസ്റ്റു ചെയ്തു. വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ വച്ചാണ് കബീറിനെ പൊലിസ് പിടികൂടിയത്.

കഴിഞ്ഞ അഞ്ചിന് പാപ്പിനിശേരിയിലെ അള്‍ട്ടിമേറ്റ് കാര്‍ ആക്‌സറീസ് ഷോറൂമില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ഇയാള്‍ മോഷ്ടിച്ച രണ്ടുലക്ഷം രൂപയുടെ സാധനങ്ങളും കണ്ടെടുത്തു.

നാലുമാസം മുമ്പ് പിലാത്തറ വിളയാങ്കോട് ശ്രീകൃഷ്ണ മോട്ടോര്‍ കാര്‍ ആക്‌സറീസ് ഷോറൂമില്‍ നിന്നും തൊണ്ണൂറായിരം രൂപയുടെ സാധനങ്ങള്‍ മോഷണം നടത്തിയ കേസിലും പ്രതിയാണ് അഹമ്മദ് കബീറെന്ന് പൊലിസ് പറഞ്ഞു. ഇയാളുടെകൂട്ടാളിക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Keywords: Kerala, Kannur, Valapattanam, robbery, accused, police, arrest, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger