ബൈക്കില്‍ നിന്നുവീണ് യുവാവ് മരിച്ചു

Kannur, Obituary, Kerala, K.V. Shaju, Bike accident, Shaina, Sheena, Neerkadavu, Koyili Hospital
കണ്ണൂര്‍: ബൈക്കില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അഴീക്കോട് സൗത്ത് പോസ്റ്റ് ഓഫീസിനടുത്തെ കുന്നത്ത് വീട്ടില്‍ വത്സലന്‍ രത്‌നാവതി ദമ്പതികളുടെ മകന്‍ കെ. വി ഷാജുവാ(40)ണ് മരിച്ചത്.

ഇന്നലെ പകല്‍ നീര്‍ക്കടവില്‍ നിന്നും വരുന്ന വഴി പയ്യാമ്പലത്തുവച്ച് പട്ടി കുറുകെ ചാടിയപ്പോള്‍ ബൈക്ക് വെട്ടിച്ച് മറിഞ്ഞുവീണ് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും പ്രഥമ ശ്രുശ്രൂഷ നല്‍കിയതിനു ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് മരണം സംഭവിച്ചത്.പന്തല്‍ തൊഴിലാളിയാണ് ഷാജു.

ഭാര്യ: ഷംന. മകന്‍ ത്രിദേവ്. സഹോദരിമാര്‍: ഷൈന, ഷീന. മൃതദേഹം കൊയിലി ആശുപത്രി മോര്‍ചറിയില്‍.

Keywords: Kannur, Obituary, Kerala, K.V. Shaju, Bike accident, Shaina, Sheena, Neerkadavu, Koyili Hospital

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post