മുഴപ്പിലങ്ങാട്: പാര്‍ടി ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഗ്രൂപ് തര്‍ക്കത്തിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിനു സമീപം കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി. ഒരാള്‍ക്ക് പരിക്കേറ്റു.
മഠം സ്‌റ്റോപ്പില്‍ റോഡരികെ നിര്‍മിച്ച രാജീവ് ഗാന്ധി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുടലെടുത്തത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ കെട്ടിടോദ്ഘാടനം നടത്തുന്നുവെന്നാരോപിച്ച് ഡി.സി.സി സെക്രട്ടറി സത്യന്‍വണ്ടിച്ചാല്‍, മണ്ഡലം പ്രസിഡന്റ് ദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അമ്പതോളം പേര്‍ ഇന്നലെ വൈകിട്ട് പുതിയ കെട്ടിടത്തിനരികെ എത്തുകയായിരുന്നു. ഇതു തടയാന്‍ റോഡിനിപ്പുറം പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരെത്തുകയും കൂട്ടയടി നടക്കുകയും ചെയ്തു.
മണ്ഡലം പ്രസിഡന്റ് ദാസനടക്കമുളളവര്‍ക്ക് പരിക്കേറ്റു. ഇതില്‍ സാരമായി പരിക്കേറ്റ ഒരാള്‍ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. എടക്കാട് സ്‌റ്റേഷനില്‍ നിന്നും രണ്ടുവണ്ടി പോലീസെത്തിയാണ് സ്ഥിതിശാന്തമാക്കിയത്. എ.ഗ്രൂപ്പിനോട് അനുഭാവം പുലര്‍ത്തുന്നവരാണ് രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍. മണ്ഡലം കമ്മിറ്റിയെ അറിയിക്കാതെ പഞ്ചായത്തിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊട്ട്യത്ത് ഭാസ്‌കരനെകൊണ്ട് ക്ലബ് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു ഇവരുടെ ഉദ്ദേശം. ശനിയാഴ്ച രാവിലെ പത്തുമണിക്ക് നടക്കേണ്ട ഉദ്ഘാടനം വിശാല ഐ വിഭാഗം പ്രവര്‍ത്തകര്‍ ഇടപെട്ട് മുടക്കുകയും എവിഭാഗവുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സത്യന്‍വണ്ടിച്ചാലിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ താക്കോല്‍ പിടിച്ചുവാങ്ങുന്നതിനായി വൈകിട്ട് വീണ്ടുമെത്തിയത്. ഇതിനിടെ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സുധാകരപക്ഷത്തെ വിഭാഗീയതയും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിനെതിരെ സുധാകരവിഭാഗം നേതാക്കള്‍ തന്നെ എതിര്‍പുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

Keywords: Kannur, Kerala, Muzhappilangadu, Congress, Attack, Police, Case, Club, Inauguration, Indira gandhi hospital, Dharadam, Committee, DCC, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment