അത്യുഷ്ണത്താല്‍ കണ്ണൂര്‍ കത്തുന്നു

Kannur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: വേനല്‍ തുടങ്ങും മുമ്പുതന്നെ കണ്ണൂര്‍ വിയര്‍ത്തു തുടങ്ങി. കഴിഞ്ഞ ദിവസം 33.1 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്. 3334 ഡിഗ്രി സെല്‍ഷ്യസാണ് ശരാശരി താപനില. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വേനല്‍ച്ചൂടിന്റെ തോത് ഉയരുകയാണ്.

ചില ദിവസങ്ങളില്‍ വെളുപ്പാന്‍ കാലങ്ങളില്‍ നേരിയ തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും കഴിഞ്ഞ വേനല്‍മഴയ്ക്കു ശേഷം അതു നിലച്ചു. രാവിലെ ഏഴരഎട്ടുമണിയോടു കൂടി വെയിലിനു ചൂടുപിടിച്ചു തുടങ്ങും. കഴിഞ്ഞ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 35.4 ഡിഗ്രി സെല്‍ഷ്യസാണ് 2012ല്‍ കണ്ണൂരിലെ ഏറ്റവും കൂടിയ താപനിലയെങ്കിലും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസായി റെക്കാര്‍ഡ് ഭേദിച്ചു.

സംസ്ഥാനം കടുത്ത വരള്‍ചയിലേക്ക് നീങ്ങുകയാണെന്ന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ശരിവയ്ക്കുന്നതിലേക്കാണു കാര്യങ്ങളുടെ പോക്ക്. വൈകി ലഭിക്കുന്ന മഴ, മഴയുടെ അളവിലുണ്ടാവുന്ന കുറവ് തുടങ്ങി കേരളത്തിന്റെ മണ്‍സൂണിന് ഒട്ടേറെ താളംതെറ്റലുകള്‍ സംഭവിച്ചു. ഇത് സംസ്ഥാനത്തിന്റെ കാലാവസ്ഥാ ഘടനയെ പ്രവചനാതീതമാക്കുമെന്നാണു വിദഗ്ധരുടെ പക്ഷം.വേനല്‍ ചൂട് കൂടിയതോടെ സൂര്യാഘാതമടക്കമുളള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുളള മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കുന്നുണ്ട്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെളളംകുടിക്കുക, നട്ടുച്ചനേരങ്ങളില്‍ കായികാധ്വാനമുളള ജോലികള്‍ വെയില്‍നേരിട്ട് പതിക്കുന്ന സ്ഥലങ്ങളില്‍ നിന്നും ചെയ്യാതിരിക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.

മലേറിയ, മഞ്ഞപ്പിത്തം എന്നിവ പോലുളള പകര്‍ച്ചവ്യാധികളും ബാധിക്കാതിരിക്കാന്‍ ചൂടാറിയവെളളംകുടിക്കാന്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ തവണ പാലക്കാട് സംഭവിച്ചതുപോലെ 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഇക്കുറി താപനില കണ്ണൂരിലും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വിദഗ്ദരുടെ മുന്നറിയിപ്പ്. വടക്കന്‍ മേഖലകളില്‍ വന്‍ വരള്‍ച തന്നെ ഉണ്ടാവുമെന്നാണ് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അഗ്രിക്കള്‍ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗമായ ജലസാങ്കേതിക കേന്ദ്രം നടത്തിയ പഠനത്തിലെ നിഗമനം. വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ തുലാവര്‍ഷ മഴ വാര്‍ഷിക മഴയുടെ 15 ശതമാനമേ ലഭിക്കുന്നുള്ളൂ. ഇത് നെല്‍കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. മേഖലയിലെ മൊത്തം മഴയുടെ 82 ശതമാനവും നല്‍കുന്ന തെക്കുപടിഞ്ഞാറന്‍ മഴയുടെ തോതാവട്ടെ കൂടുന്നുമില്ല.

തെക്കന്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയുടെ തോതില്‍ അഞ്ചുശതമാനവും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയുടെ തോതില്‍ 8.3 ശതമാനവും കുറവുകണ്ടതായി പഠനറിപോര്‍ടില്‍ പറയുന്നു.

Keywords: Kannur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post