സി.ഐ.ടി.യു സമ്മേളനത്തിന് തടസവുമായി പൊലീസ് നീങ്ങിയാല്‍ ചെറുക്കും: കെ.പി. സഹദേവന്‍

Kerala, Kannur, CITU, K.P Sahadevan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: സി.ഐ.ടി.യു ദേശീയ സമ്മേളനത്തിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന തരത്തിലുള്ള പൊലീസ് സമീപനം തുടര്‍ന്നാല്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.പി സഹദേവന്‍ പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂരിലും പയ്യന്നൂരിലും സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കൊടികളും മറ്റും പൊലീസ് അഴിച്ചുമാറ്റുകയുണ്ടായി. കിനാലൂരില്‍ ചുവരെഴുത്തിനായി വച്ച പെയിന്റ് ചവിട്ടിത്തെറിപ്പിച്ചു. ബ്രഷുകള്‍ നശിപ്പിച്ചു. പല സംഘടനകളുടെയും സമ്മേളനങ്ങള്‍ കണ്ണൂരില്‍ നടക്കുന്നുണ്ട്. ഇതിന്റെയൊക്കെ പ്രചരണപ്രവര്‍ത്തനങ്ങളും നടക്കുന്നു. സി.ഐ.ടി.യു ദേശീയ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന സമീപനം പിന്നെന്തിനാണ് പൊലീസ് സ്വീകരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ നയമാണോയെന്ന് വ്യക്തമാക്കണമെന്നും സഹദേവന്‍ ആവശ്യപ്പെട്ടു.

സമ്മേളനത്തിനായി നഗരത്തിലെ അഞ്ച് സ്ഥലങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 19നാണ് ഇതിനുള്ള അപേക്ഷ നല്കിയത്. ഇതിന് ശേഷം ബുക്ക് ചെയ്ത ഒരാള്‍ക്ക് പിന്നീട് പൊലീസ് മൈതാനി അനുവദിക്കുന്ന അവസ്ഥയുണ്ടായതില്‍ കളക്ടറോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിഷു പ്രമാണിച്ചുള്ള കൈത്തറി വിപണനമേളയ്ക്കായി കളക്ടറേറ്റ് മൈതാനിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കെ.പി. സഹദേവന്‍ അറിയിച്ചു.

Keywords: Kerala, Kannur, CITU, K.P Sahadevan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post