കണ്ണൂര്‍: ആള്‍മാറാട്ടക്കേസില്‍ ബിട്ടി മെഹന്തിക്കെതിരായ കുറ്റപത്രം പോലിസ് ഉടന്‍ തയ്യാറാക്കും. തെളിവെടുപ്പിനു ബിട്ടിയുമായി രാജസ്ഥാനിലേക്കു പോയ പോലിസ് സംഘം തിങ്കളാഴ്ച പുലര്‍ച്ചെ മടങ്ങിയെത്തി. പുട്ടപര്‍ത്തിയില്‍ അന്വേഷണത്തിനു പോയ സംഘം നേരത്തെ തിരിച്ചെത്തിയിരുന്നു. പിടിയിലായ യുവാവ് രാഘവ് രാജനല്ലെന്നും ബിട്ടി മൊഹന്തിയാണെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഒഡീഷയിലേക്ക് പോയ സംഘം ചൊവ്വാഴ്ച എത്തുന്നതോടെ ബിട്ടിക്കെതിരെയുള്ള കുറ്റപത്രം തയ്യാറാക്കും. ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘങ്ങള്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നു തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും.
ഇതിനുശേഷമേ പോലിസ് ഇനി തെളിവെടുപ്പുകളെ കുറിച്ച് തീരുമാനിക്കുകയുള്ളൂ. കസ്റ്റഡി കാലാവധി പൂര്‍ത്തിയാവുന്ന മാര്‍ച്ച് 20നു ബിട്ടിയെ കോടതിയില്‍ തിരികെ ഹാജരാക്കണം. ബിട്ടിയെ വിട്ടുകിട്ടാനുള്ള പ്‌റൊഡക്ഷന്‍ വാറന്‍ഡ് ജയ്പൂര്‍ പോലിസ് കണ്ണൂര്‍ സബ് ജയിലില്‍ ഹാജരാക്കിയിട്ടുണ്ട്.
ആള്‍വാര്‍ പീഡനക്കേസില്‍ ജയ്പുര്‍ ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ ബിട്ടിയുടെ പേരില്‍ അന്ന് തടവില്‍ കഴിയുന്നതിനിടെ രക്ഷപ്പെട്ടതിനുള്ള കേസ് മാത്‌റമേയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ ആള്‍മാറാട്ടത്തിനും വ്യാജരേഖയുണ്ടാക്കിയതിനും വ്യാജപേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതിനുമെല്ലാം കേസെടുത്തിട്ടുണ്ട്.
ആള്‍മാറാട്ടം നടത്തി വ്യാജരേഖ ഹാജരാക്കി എം.ബി.എ ബിരുദം നേടിയതിനെതിരേ ചാല ചിന്‍ടെക്പ്‌റിന്‍സിപ്പലും ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠം അധികൃതരും നല്‍കിയ പരാതികള്‍ പ്‌റകാരമുള്ള കേസുകള്‍ ഇതിനു പുറമെയുണ്ട്.
ജയ്പുരിലെ കേസിന്റെ അന്വേഷണത്തിനായി രാജസ്ഥാന്‍ പോലിസും കൊല്ലത്തെ പരാതിയിലുള്ള അന്വേഷണത്തിനായി കരുനാഗപ്പള്ളി പോലിസും ബിട്ടിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. പഴയങ്ങാടിയിലെത്തിയ ബിട്ടിയെ പോലിസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

Keywords: Kerala, Kannur, Bitty Mehanthi, Police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment