കണ്ണൂര്‍: സംസ്ഥാന ബഡ്ജറ്റ് ഉത്തരമലബാറിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഒഫ് കോമേഴ്‌സ് വിലയിരുത്തി. പരമ്പരാഗത മേഖലയിലെ വ്യവസായങ്ങള്‍ക്ക് നല്‍കിവരുന്ന സഹായം തുടരുമെങ്കിലും അവയുടെ ആധുനിക വത്കരണത്തിന് പുതിയ പദ്ധതികളൊന്നും ബഡ്ജറ്റിലില്ല.
അഴീക്കല്‍ തുറമുഖവും ഷിപ്പ് യാര്‍ഡും ബഡ്ജറ്റില്‍ നിന്ന് പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടു. പുതിയ വ്യവസായ പാര്‍ക്കുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കണ്ണൂരിന് പുതിയ വ്യവസായമൊന്നും അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളില്‍ എം.എല്‍.എമാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രസിഡന്റ് കെ. വിനോദ് നാരായണന്‍, വൈസ് പ്രസിഡന്റ് സി. ജയചന്ദ്രന്‍, ഓണററി സെക്രട്ടറി സി.വി. ദീപക് എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kannur, Budget, Chamber of Commerce, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment