സൗദിയിലെ കണ്ണൂരുകാര്‍ രണ്ടുദിവസത്തിനകം നാട്ടിലേക്ക് തിരിക്കും

foreign peoples
കണ്ണൂര്‍: സ്വദേശി വത്കരണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരുന്ന മലയാളികള്‍ തിരിച്ചുവരവിന്റെ പാതയില്‍. ശനിയാഴ്ച സൗദി ഗവണ്‍മെന്റ് തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും തിരച്ചില്‍ ശക്തമാക്കിയതോടെയാണ് പലരും നില്‍ക്കക്കളളിയില്ലാതെ നാട്ടിലേക്ക് മടങ്ങുന്നത്. ഏകദേശം ഒരുലക്ഷത്തോളം തൊഴിലാളികളാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കണ്ണൂരുകാര്‍.

നിര്‍മ്മാണ മേഖലയിലാണ് കൂടുതല്‍ പേരും ജോലി ചെയ്യുന്നത്. കടകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരും ധാരാളമായുണ്ട്. ഇതില്‍ കുറച്ചുപേര്‍ അടുത്ത രണ്ടുദിവസങ്ങളിലായി നാട്ടിലേക്ക് എത്തുമെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ സമഗ്രകുടിയേറ്റ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലക്കാത്തതാണ് പ്രവാസികള്‍ക്ക് ശാപമായി തീരുന്നതെന്ന് കേരള പ്രവാസി സംഘം ജില്ലാസെക്രട്ടറി എം.വി രവി പറഞ്ഞു.

Keywords: Kerala, Kannur, Soudi, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم