കണ്ണൂര്‍: പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തോടെ കണ്ണൂര്‍ നഗരസഭാ ബഡ്ജറ്റിന് ബുധനാഴ്ച കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. ഒ മോഹനനാണ് ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. പയ്യാമ്പലത്തെ എന്റര്‍ടെയ്ന്‍മെന്റ് ഷോപ്പിങ് അവന്യൂ, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പീതാംബര പാര്‍ക്ക് ട്രാഫിക്ക് സര്‍ക്കിള്‍ നിര്‍മാണം, മൃഗാശുപത്രിക്കു സമീപത്തെ ബസ് വേ എന്നിവ എടുത്തുപറയാവുന്ന പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു.
13.34 കോടിയുടെ മെക്കാഡം ടാറിംഗ് ഉള്‍പ്പെടെയുള്ള തുക ചെലവഴിച്ചാല്‍ കണ്ണൂര്‍ മെട്‌റോ നഗരമാവുമെന്ന് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ നൗഷാദ് അഭിപ്‌റായപ്പെട്ടു. സീനിയര്‍ സിറ്റിസണ്‍ ഹോം നവീകരണം, സ്വാദിഷ്ട കാന്റീന്‍, പ്ലാസ്റ്റിക്കുകളുടെ വ്യാപനം തടയാനുള്ള പദ്ധതികള്‍ എന്നിവയെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീറാ വല്‍സന്‍ പിന്തുണച്ചു. വാഗ്ദാനങ്ങളുടെ പെരുമഴയ്ക്കു പകരം നടപ്പാക്കാന്‍ സാധിക്കുന്ന ബഡ്ജറ്റാണിതെന്ന് പ്‌റതിപക്ഷ നേതാവ് യു പുഷ്പരാജ് പറഞ്ഞു.
മുന്‍ ബഡ്ജറ്റുകളില്‍ 90 ശതമാനവും നടപ്പാക്കിയിട്ടില്ല. ആ ഗതികേട് ഈ ബജറ്റിനുാവരുത്. പ്‌റധാന പ്‌റശ്‌നങ്ങളായ ഖരമാലിന്യ സംസ്‌കരണം, കുടിവെള്ളം എന്നിവയെ ബഡ്ജറ്റ് അവഗണിച്ചു. നഗരസഭാലീസിന് നല്‍കിയ സ്ഥലം തിരിച്ചുപിടിച്ച് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പുഷ്പരാജ് ആവശ്യപ്പെട്ടു. ക്‌റിയാത്മക വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി വൈസ് ചെയര്‍മാന്‍ സി സമീര്‍ മറുപടി പ്‌റസംഗത്തില്‍ പറഞ്ഞു. നഗരസഭ ലീസിന് നല്‍കിയ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കും. ബഡ്ജറ്റ് നിര്‍ദേശങ്ങള്‍ ഒരുവര്‍ഷം കൊ് നടപ്പാവുന്നവയല്ലെന്നും അതിന് തുടര്‍ച്ചകളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ എം സി ശ്‌റീജ അധ്യക്ഷത വഹിച്ചു.
Keywords: Kerala, Kannur, budget, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment