ആശുപത്രി ജീവനക്കാരിക്ക് മര്‍ദ്ദനം: ഉടമയ്ക്കും മകനുമെതിരെ കേസ്

attacked
ചക്കരക്കല്‍: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ഉടമയും മകനും ചേര്‍ന്ന് താമസസ്ഥലത്തു ചെന്ന് മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായും പരാതി. ചക്കരക്കല്‍ പാവന ആശുപത്രി നഴ്‌സിംഗ് അസിസ്റ്റാന്റായിരുന്ന പേരാമ്പ്ര കായണ്ണബസാറിലെ 29കാരിയാണ് ആശുപത്രി ഉടമ അബ്ദുല്‍ ഖാദര്‍(50) മകന്‍ റയിസ്(24) എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.

കഴിഞ്ഞ 15 മുതല്‍ 23വരെയാണ് യുവതി ആശുപത്രിയില്‍ ജോലി ചെയ്തതത്. 23ന് യുവതി താമസിക്കുന്ന മുറിയില്‍ചെന്നാണ് ഉടമകള്‍ അതിക്രമം കാട്ടിയത്. യുവതിയുടെ പരാതിയില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു.

Keywords: Kerala, Kannur, hospital, case, Chakkarakkal, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post