പരിയാരം: പരിയാരം അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1.19 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. അക്കാഡമി ആശുപത്രി സഹകരണ സംഘത്തിന് നല്‍കുന്ന വാടകയ്ക്ക് നികുതി നല്‍കാത്തതിന്റെ പേരിലാണ് നടപടി സ്വീകരിച്ചത്.
കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് അധികൃതര്‍ക്കാണ് ആദായനികുതി വകുപ്പ് നോട്ടീസ് നല്കിയിരുന്നത്. ആശുപത്രി സഹകരണ സംഘത്തിന് കീഴില്‍ രൂപവത്കരിച്ച ട്രസ്റ്റാണ് അക്കാഡമി ഭരണം നടത്തുന്നത്. അക്കാഡമിയുടെ പ്രവര്‍ത്തനത്തിന് കെട്ടിടവും ഫര്‍ണിച്ചറും സംഘം വാടകയ്ക്ക് നല്കുന്നതാണ് കണക്ക്. പ്രതിവര്‍ഷം ആറുകോടിയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് നാലുവര്‍ഷമായി കുടിശികയായിരുന്നു.
Keywords: Kerala, Kannur, Periyarm, cash, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment